Set us Home Page

വിടില്ല ഞാന്‍! പ്രണയിച്ച് വിവാഹം കഴിച്ച് പണവുമായി മുങ്ങിയ യുവാവിനെ തേടി മുംബൈ സ്വദേശിനി പത്തനംതിട്ടയില്‍; പണം തിരിച്ചുകിട്ടിയാല്‍ വിവാഹമോചനം നേടി മടങ്ങുമെന്ന് യുവതി

wedding-thattippuപ​ത്ത​നം​തി​ട്ട: പ്ര​ണ​യം ന​ടി​ച്ച് വി​വാ​ഹം ക​ഴി​ച്ച​ശേ​ഷം പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി എ​ട്ടു​ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത വ​ള്ളി​ക്കോ​ട് സ്വ​ദേ​ശി​യെ തേ​ടി മു​ബൈ സ്വ​ദേ​ശി​നി പ​ത്ത​നം​തി​ട്ട​യി​ൽ. മും​ബൈ ക​ല്യാ​ണ്‍ സ്വ​ദേ​ശി അ​ശ്വി​ന്ദ​ർ കൗ​ർ ക​ക്ക​ഡാ(38)​ണ് വി​വാ​ഹം ക​ഴി​ച്ച​ശേ​ഷം മു​ങ്ങി​യ ആ​ളെ​തേ​ടി പ​ത്ത​നം​തി​ട്ട​യി​ലെ​ത്തി​യ​ത്. വ​ള്ളി​ക്കോ​ട് തൃ​പ്പാ​റ കൊ​ച്ചു​പു​ത്ത​ൻ​പ​റ​ന്പി​ൽ വീ​ട്ടി​ൽ രാ​ജ് നാ​യ​ർ എ​ന്ന ഷൈ​ൻ മോ​ൻ കു​റു​പ്പി​നെ​തി​രെ​യാ​ണ് പ​രാ​തി​യെ​ങ്കി​ലും ഇ​യാ​ളെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. പോ​ലീ​സി​നു പ​രാ​തി ന​ൽ​കി പ​ത്ത​നം​തി​ട്ട​യി​ലെ മ​ഹി​ളാ​മ​ന്ദി​ര​ത്തി​ൽ കാ​ത്തി​രി​ക്കു​ക​യാ​ണ് അ​ശ്വി​ന്ദ​ർ.ത​നി​ക്കു ന​ഷ്ട​പ്പെ​ട്ട തു​ക​യെ​ങ്കി​ലും തി​രി​ച്ചു​കി​ട്ടി​യാ​ൽ നി​യ​മ​പ​ര​മാ​യ വി​വാ​ഹ​മോ​ച​ന​വും തേ​ടി താ​ൻ മ​ട​ങ്ങു​മെ​ന്ന് അ​ശ്വി​ന്ദ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

2011ൽ ​ദു​ബാ​യി​ൽ ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് ക​ന്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്പോ​ഴാ​ണ് അ​ശ്വി​ന്ദ​ർ, വ​ള്ളി​ക്കോ​ട് സ്വ​ദേ​ശി രാ​ജ് നാ​യ​രെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. പ​രി​ച​യം പ്ര​ണ​യ​മാ​യ​തോ​ടെ ഇ​രു​വ​രും ഒ​രു​മി​ച്ച് താ​മ​സി​ക്കാ​ൻ തു​ട​ങ്ങി. ഇ​തി​നി​ടെ രാ​ജു​വി​ന് ജോ​ലി ന​ഷ്ട​പ്പെ​ട്ടെ​ങ്കി​ലും സ്വ​ന്തം കൈ​യി​ൽ നി​ന്നും പ​ണം ചെ​ല​വാ​ക്കി അ​ശ്വി​ന്ദ​ർ അ​യാ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു​പോ​ന്നു. കൂ​ടാ​തെ വ​ള്ളി​ക്കോ​ട്ടു​ള്ള വീ​ട് നി​ർ​മാ​ണ​ത്തി​നാ​ണെ​ന്ന് പ​റ​ഞ്ഞ് അ​ഞ്ചു​ല​ക്ഷം രൂ​പാ അ​ശ്വി​ന്ദ​റി​നെ​കൊ​ണ്ട് വാ​യ്പ എ​ടു​പ്പി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് 2014 ഒ​ക്ടോ​ബ​ർ 12ന് ​വ​ള്ളി​ക്കോ​ട്ടെ രാ​ജ് നാ​യ​രു​ടെ വീ​ട്ടി​ലെ​ത്തി മാ​താ​പി​താ​ക്ക​ളു​ടെ അ​നു​ഗ്ര​ഹം തേ​ടി.ത​ങ്ങ​ൾ വി​വാ​ഹി​ത​രാ​കാ​ൻ പോ​കു​ക​യാ​ണെ​ന്ന് മാ​താ​പി​താ​ക്ക​ളെ അ​റി​യി​ച്ചി​ട്ടും എ​തി​ർ​പ്പു​ക​ൾ ഒ​ന്നും​ത​ന്നെ ഉ​ണ്ടാ​യി​ല്ലെ​ന്ന് അ​ശ്വി​ന്ദ​ർ പ​റ​ഞ്ഞു. 15 ദി​വ​സം ഇ​വ​ർ വ​ള്ളി​ക്കോ​ട്ടെ വീ​ട്ടി​ൽ താ​മ​സി​ച്ചു. പി​ന്നീ​ട് ഇ​ട​യ്ക്ക് അ​ക​ന്നു താ​മ​സി​ച്ചെ​ങ്കി​ലും 2016 ജ​നു​വ​രി 15ന് ​മും​ബൈ​യി​ലെ​ത്തി സ്പെ​ഷ​ൽ മാ​ര്യേ​ജ് ആ​ക്ട് പ്ര​കാ​രം ത​ന്നെ രാ​ജ് വി​വാ​ഹം ക​ഴി​ച്ച​താ​യി അ​ശ്വി​ന്ദ​ർ പ​റ​ഞ്ഞു.

ഒ​ക്ടോ​ബ​ർ​വ​രെ ഇ​രു​വ​രും മും​ബൈ​യി​ലാ​യി​രു​ന്നു. തി​രി​കെ നാ​ട്ടി​ൽ​പോ​യ ശേ​ഷം രാ​ജി​നെ​ക്കു​റി​ച്ച് വി​വ​ര​മു​ണ്ടാ​യി​ല്ല. തി​ര​ക്കി വ​ള്ളി​ക്കോ​ട്ടെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ അ​യാ​ളു​ടെ മാ​താ​പി​താ​ക്ക​ൾ ത​ന്നെ അ​ക​റ്റാ​നാ​ണ് ശ്ര​മി​ച്ച​തെ​ന്ന് അ​ശ്വി​ന്ദ​ർ പ​റ​ഞ്ഞു. 30 ല​ക്ഷം രൂ​പ​യും 50 പ​വ​നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. വീ​ട്ടി​ൽ നി​ന്ന് ത​ന്നെ ഇ​വ​ർ പി​ടി​ച്ചി​റ​ക്കി​വി​ട്ടു. തു​ട​ർ​ന്നാ​ണ് പ​ത്ത​നം​തി​ട്ട പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ഇ​തി​നി​ടെ രാ​ജ് മ​റ്റൊ​രു യു​വ​തി​യെ വി​വാ​ഹം ക​ഴി​ച്ച​താ​യും ത​നി​ക്ക് അ​റി​വു​ണ്ടെ​ന്ന് അ​ശ്വി​ന്ദ​ർ പ​റ​ഞ്ഞു.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/
നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിൽ രേഖപ്പെടുത്താൻ മംഗ്ലീഷിൽ ടൈപ് ചെയ്തു താഴെക്കാണുന്ന കമെന്റ് ബോക്സിൽ പേസ്റ്റ് ചെയ്യുക

LATEST NEWS