ഓസ്ട്രേലിയയിൽ ജനറൽ നഴ്സുമാർക്ക് പുതിയ ഡിപ്ലോമ കോഴ്സ്

മെൽബണ്‍: ജനറൽ നഴ്സിംഗ് ആൻഡ് മിഡ്വൈഫറി (GNM) പാസായ കുട്ടികൾക്ക് ഓസ്ട്രേലിയിൽ നഴ്സിംഗ് രജിസ്ട്രേഷൻ ലഭിക്കാൻ നഴ്സിംഗ് അതോറിറ്റി പുതിയ ഡിപ്ലോമ കോഴ്സ് ആരംഭിച്ചു. ഒരു വർഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലമോ ഇൻ നഴ്സിംഗ് പാസാകുന്ന ജനറൽ നഴ്സുമാർക്ക് കോഴ്സിനെ തുടർന്നു അഡാപ്റ്റേഷനും പൂർത്തിയാക്കിയാൽ ഓസ്ട്രേലിയൻ നഴ്സിംഗ് രജിസ്ട്രേഷൻ ലഭിക്കും.

മെൽബണിലെ പ്രമുഖ നഴ്സിംഗ് വിദ്യാഭ്യാസ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മാനേജ്മെന്‍റിന് (IHM) പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലമോ ഇൻ നഴ്സിംഗ് നടത്താൻ അനുമതി ലഭിച്ചതിലൂടെ ഓസ്ട്രേലിയിൽ വരാതെ തന്നെ ഓണ്‍ലൈനിലൂടെ ഈ കോഴ്സ് പൂർത്തിയാക്കാൻ സാധിക്കും. ഇതിനു പുറമെ IHM ന്‍റെ കൊച്ചി കേന്ദ്രത്തിൽ നിന്നും പ്രത്യേക ഇംഗ്ലീഷ് പരിശീലനവും ലഭിക്കും. വലിയ സാന്പത്തിക ബാധ്യത ഇല്ലാതെ തന്നെ ജനറൽ നഴ്സുമാർക്ക് ഓസ്ട്രേലിയിൽ കുടിയേറാൻ അവസരം ലഭിക്കുന്നതാണ് ഈ കോഴ്സിന്‍റെ പ്രധാന സവിശേഷത.

നിലവിൽ ബിഎസ് സി നഴ്സിംഗ് കഴിഞ്ഞവർക്കു മാത്രമേ അഡാപ്റ്റേഷൻ കോഴ്സ് പൂർത്തിയാക്കി രജിസ്ട്രേഷൻ ലഭിക്കുമായിരുന്നുള്ളു. പുതിയ സാഹചര്യം കേരളത്തിലെ ആയിരക്കണക്കിന് ജനറൽ നഴ്സിംഗ് പാസായ നഴ്സുമാർക്ക് ഗുണകരമാകും.

റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ

Related posts