കാർ വിപണിയിൽ കരുത്തറിയിച്ച് റെനോ-നിസാൻ കൂട്ടുക്കെട്ട്

redi21dec2016
മും​ബൈ: രാ​ജ്യ​ത്തെ പ്ര​മു​ഖ കാ​ർ നി​ർ​മാ​ത​ാക്ക​ളി​ൽ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് നി​സാ​ൻ-​റെ​നോ കൂ​ട്ടു​കെ​ട്ട്. ഇ​ന്ത്യ​ൻ ക​ന്പ​നി​യാ​യ മ​ഹീ​ന്ദ്ര ആ​ൻ​ഡ് മ​ഹീ​ന്ദ്ര​യെ പി​ന്ത​ള്ളി​യാ​ണ് ഇ​വ​ർ മൂ​ന്നാം സ്ഥാ​ന​ത്ത് എ​ത്തി​യി​രി​ക്കു​ന്ന​ത്. ക്വി​ഡ്, റെ​ഡ് ഗോ ​തു​ട​ങ്ങി​യ കാ​റു​ക​ളു​ടെ വി​ൽ​പ്പ​ന​യാ​ണ് നി​സാ​ൻ- റെ​നോ ക​ന്പ​നി​യെ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് എ​ത്തി​ച്ച​ത്.

അ​മേ​രി​ക്ക​ൻ ക​ന്പ​നി​ ഫോ​ർ​ഡ് അ​ഞ്ചാം സ്ഥാ​ന​ത്തേ​ക്കും ഉ​യ​ർ​ന്നു. ഫോ​ർ​ഡി​ന്‍റെ കോം​പാ​ക്ട് എ​സ്‌‌​യു​വി മോ​ഡ​ലാ​യ ഇ​ക്കോ സ്പോർ​ട്ടി​ന്‍റെ ഡി​മാ​ൻഡ് ഉ‍യ​ർ​ന്ന​താ​ണ് ഫോ​ർ​ഡി​നെ അ​ഞ്ചാം സ്ഥാ​ന​ത്ത് എ​ത്തി​ച്ച​ത്.

സി​യാം പു​റ​ത്തു വി​ട്ട ക​ണ​ക്ക​നു​സ​രി​ച്ച് റെ​നോ-​നി​സാ​ൻ ക​ന്പ​നി​യു​ടെ ഉ​ത്പാ​ദ​നം 50 ശ​ത​മാ​നം ഉ​യ​ർ​ന്ന് മൂ​ന്ന് ല​ക്ഷം കാ​റു​ക​ളാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം വി​പ​ണി​യി​ലെ​ത്തി​ച്ച​ത്. ഇതോടെയാണ് അ​ഞ്ചാം സ്ഥാ​ന​ത്തു​നി​ന്നു മൂ​ന്നാം സ്ഥാ​ന​ത്തേ​ക്കു ഉ​യ​ർ​ന്ന​ത്. എ​തി​രാ​ളി​യാ​യ മ​ഹീ​ന്ദ്ര​യ്ക്ക് അ​ഞ്ച് ശ​ത​മാ​നം ഉ​ത്പാ​ദ​ന വര്‌ധനയാണു​ണ്ടായ​ത്.

2017ൽ ​ഡാ​ട്ട്സ​ൺ റെ​ഡി​ഗോ​യു​ടെ​യും റെ​നോ ക്വി​ഡി​ന്‍റെ​യും ഉ​ത്പാ​ദ​നം ഉ​യ​ർ​ത്താ​നാ​ണ് ക​ന്പ​നി ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും, ഇ​തി​നു പു​റ​മെ ഈ ​വ​ർ​ഷം പു​തി​യ മോ​ഡലുകൾ പു​റ​ത്തി​റ​ക്കു​മെ​ന്നും റെ​നോ-​നി​സാ​ൻ എം​ഡി കോ​ളി​ൻ മ​ക്ഡോ​ണാ​ൾ​ഡ് അ​റി​യി​ച്ചു.

2.42 ല​ക്ഷം കാ​റു​ക​ളാ​ണ് ഫോ​ർ​ഡ് 2016ൽ ​നി​ര​ത്തി​ലെ​ത്തി​ച്ച​ത്. ഇ​ക്കോ സ്പോ​ർട്ട്, ഫി​ഗോ, ആ​സ്പ​യ​ർ തു​ട​ങ്ങി​യ മോ​ഡ​ലു​ക​ൾ​ക്ക് ല​ഭി​ച്ച സ്വീ​കാ​ര്യ​ത​യാ​ണ് ഫോ​ർ​ഡി​ന്‍റെ ഉ​ത്പാ​ദ​നം 41 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്തി​യ​ത്.

2015-16ൽ ഇന്ത്യയിൽ മൊത്തത്തിൽ 34 ല​ക്ഷം കാ​റു​ക​ളാ​ണ് ഉത്പാദിപ്പിച്ചത്. ഇ​തി​ൽ 6,53,889 കാ​റു​ക​ളു​ടെ ക​യ​റ്റു​മ​തി​യും ചെയ്തു.

Related posts