ആകർഷിക്കാൻ എക്കോസ്പോർട്ടിനു പുതിയ ഫീച്ചറുകൾ

ഓട്ടോസ്പോട്ട് / ഐബി

ഫോ​ർ​ഡ് അ​ടു​ത്ത മാ​സം വി​പ​ണി​യി​ലി​റ​ക്കു​ന്ന എ​ക്കോ​സ്പോ​ർ​ട്ടി​ന്‍റെ പു​തി​യ പ​തി​പ്പി​ൽ എ​ൻ​ജി​ൻ മു​ത​ൽ നി​ര​വ​ധി മാ​റ്റ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്. ക​ന്പ​നി അ​ടു​ത്തി​ടെ പു​റ​ത്തി​റ​ക്കി​യ പു​തി​യ 1.5 ലി​റ്റ​ർ 3- സി​ലി​ണ്ട​ർ പെ​ട്രോ​ൾ എ​ൻ​ജി​നാ​ണ് മു​ഖ്യ ആ​ക​ർ​ഷ​ണം. കൂ​ടാ​തെ പു​തി​യ മു​ഖ​വും സി​സൈ​നി​ൽ വ​രു​ത്തി​യ മാ​റ്റ​ങ്ങ​ളും വാ​ഹ​ന​ത്തെ കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​ക്കു​ന്നു​ണ്ട്.

എ​ൻ​ജി​ൻ

കോം​പാ​ക്ട് എ​സ്‌​യു​വി വി​ഭാ​ഗ​ത്തി​ലെ​ത്തു​ന്ന എ​ക്കോ​സ്പോ​ർ​ട്ടി​ന്‍റെ പെ​ട്രോ​ൾ വേ​രി​യ​ന്‍റി​ന്‍റെ ക​രു​ത്ത് 1.5 ലി​റ്റ​ർ 3-സി​ലി​ണ്ട​ർ ടി​ഐ-​വി​സി​ടി ഡ്രാ​ഗ​ണ്‍ സീ​രി​സ് പെ​ട്രോ​ൾ എ​ൻ​ജി​നാ​ണ്. നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന 1.4 ലി​റ്റ​ർ 4-സി​ലി​ണ്ട​ർ പെ​ട്രോ​ൾ എ​ൻ​ജി​നു പ​ക​ര​മാ​ണ് പു​തി​യ എ​ൻ​ജി​ൻ. ഇ​തു കൂ​ടാ​തെ 1.0 ലി​റ്റ​ർ എ​ക്കോ ബൂ​സ്റ്റ്, 1.5 ലി​റ്റ​ർ ടി​സി​ഡി​ഐ ഡീ​സ​ൽ എ​ൻ​ജി​നു​ക​ൾ നി​ല​നി​ർ​ത്തി​യി​ട്ടു​മു​ണ്ട്. 2013ൽ ​നി​ര​ത്തി​ലെ​ത്തി​യ​തു മു​ത​ൽ ഈ ​ര​ണ്ട് എ​ൻ​ജി​നു​ക​ളും വാ​ഹ​ന​ത്തി​ന്‍റെ ക​രു​ത്താ​ണ്.

ട്രാ​ൻ​സ്മി​ഷ​ൻ

മൂ​ന്ന് എ​ൻ​ജി​നു​ക​ളും വ​രു​ന്ന​ത് 5-സ്പീ​ഡ് മാ​ന്വ​ൽ ട്രാ​ൻ​സ്മി​ഷ​നി​ലാ​ണ്. പു​തി​യ പെ​ട്രോ​ൾ എ​ൻ​ജി​ന്‍റെ ഓ​ട്ടോ​മാ​റ്റി​ക് വേ​രി​യ​ന്‍റി​ൽ ആ​റ് സ്പീ​ഡ് ട്രാ​ൻ​സ്മി​ഷ​നാ​ണു​ള്ള​ത്.
കൂ​ടാ​തെ പാ​ഡി​ൽ ഷി​ഫ്റ്റ്, ഹി​ൽ ലോ​ഞ്ച് അ​സി​സ്റ്റ് എ​ന്നി​വ ഈ ​സെ​ഗ്‌​മെ​ന്‍റി​ൽ ആ​ദ്യ​മാ​ണെ​ന്ന് ക​ന്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്നു.

പെ​ർ​ഫോ​​മ​ൻ​സ്

മു​ന്പു​ണ്ടാ​യി​രു​ന്ന പെ​ട്രോ​ൾ എ​ൻ​ജി​ന്‍റെ 100 പി​എ​സ് പ​വ​റി​നു പ​ക​രം 123 പി​എ​സ് പ​വ​റാ​ണ് പു​തി​യ പെ​ട്രോ​ൾ എ​ൻ​ജി​നു​ള്ള​ത്. 150 എ​ൻ​എം ടോ​ർ​ക്ക് ഈ ​എ​ൻ​ജി​ൻ ഉ​ത്പാ​ദി​പ്പി​ക്കു​ന്നു.

ഫീ​ച്ച​റു​ക​ൾ

ക്രൂ​യി​സ് ക​ണ്‍ട്രോ​ളി​നൊ​പ്പം എ​ല്ലാ ക​ണ്‍ട്രോ​ൾ യൂ​ണി​റ്റു​ക​ളും സ്റ്റി​യ​റിം​ഗ് വീ​ലി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ പു​തി​യ ട​ച്ച് സ്ക്രീ​ൻ ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്‍റ് സി​സ്റ്റ​വും ഫോ​ർ​ഡ് വാ​ഹ​ന​ത്തി​നു ന​ല്കി​യി​രി​ക്കു​ന്നു. പി​ന്നി​ലെ യാ​ത്ര​ക്കാ​ർ​ക്കാ​യി റി​യ​ർ സീ​റ്റ് ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്‍റ് സി​സ്റ്റ​വും പു​തി​യ എ​ക്കോ​സ്പോ​ർ​ട്ടി​ലു​ണ്ട്.

സു​ര​ക്ഷ

ടോ​പ് വേ​രി​യ​ന്‍റി​ൽ ആ​റ് എ​യ​ർ​ബാ​ഗു​ക​ൾ സു​ര​ക്ഷ​യൊ​രു​ക്കു​ന്പോ​ൾ ബേ​സ് മോ​ഡ​ൽ മു​ത​ൽ ര​ണ്ട് എ​യ​ർ​ബാ​ഗു​ക​ൾ, എ​ബി​എ​സ്, ഇ​ബി​ഡി എ​ന്നി​വ​യു​ണ്ട്. കൂ​ടു​ത​ൽ സു​ര​ക്ഷ​യ്ക്കാ​യി സി​ങ്ക് 3, എ​മ​ർ​ജ​ൻ​സി അ​സി​സ്റ്റ​ൻ​സ് ഫീ​ച്ച​ർ എ​ന്നി​വ​യും ഇ​തി​ലു​ണ്ട്.

അ​ഞ്ച് വേ​രി​യ​ന്‍റു​ക​ൾ

ആം​ബി​യ​ന്‍റ്, ട്രെ​ൻ​ഡ്, ട്രെ​ൻ​ഡ് പ്ല​സ്, ടൈ​റ്റാ​നി​യം, ടൈ​റ്റാ​നി​യം പ്ല​സ്.

വ​ലു​പ്പം

നാ​ലു മീ​റ്റ​റി​ൽ താ​ഴെ​യു​ള്ള കോ​പാ​ക്ട് എ​സ‌്‌യു​വി വി​ഭാ​ഗ​ത്തി​ലെ​ത്തു​ന്ന എ​ക്കോ​സ്പോ​ർ​ട്ടി​ന് 3,998 എം​എം നീ​ള​വും 1,765 എം​എം വീ​തി​യും 1,677 എം​എം ഉ​യ​ര​വു​മു​ണ്ട്. ബൂ​ട്ട് സ്പേ​സ് 346 ലി​റ്റ​ർ. റി​യ​ർ സീ​റ്റ് മ​ട​ക്കി​യാ​ൽ ബൂ​ട്ട് സ്പേ​സ് 705 ലി​റ്റ​റാ​യി ഉ​യ​ർ​ത്താം.
ന​വം​ബ​ർ ഒ​ന്പ​തി​ന് വി​പ​ണി​യി​ലെ​ത്തു​ന്ന വാ​ഹ​ന​ത്തി​ന്‍റെ വി​ല 6.5 ല​ക്ഷം മു​ത​ൽ 11 ല​ക്ഷം വ​രെ.

Related posts