പൗരുഷം ആർജിക്കലല്ല യഥാർഥ ഫെമിനിസം; പൗ​രു​ഷ​വും അ​ധി​കാ​ര​വും ആ​ർ​ജി​ച്ചാ​ൽ സ്ത്രീ ​പു​രു​ഷ​നാ​യി മാ​റുമെന്ന് ഡോ. ​എം. ലീ​ലാ​വ​തി

തൃ​ശൂ​ർ: പൗ​രു​ഷ​വും അ​ധി​കാ​ര​വും ആ​ർ​ജി​ക്കു​ന്ന​ത​ല്ല യ​ഥാ​ർ​ഥ ഫെ​മി​നി​സ​മെ​ന്നു ഡോ. ​എം. ലീ​ലാ​വ​തി. സ​ഹ​ന​വും സ്നേ​ഹ​വും ക​രു​ണ​യു​മാ​ണു സ്ത്രീ​യു​ടെ ശ​ക്തി. അ​തു​പേ​ക്ഷി​ച്ച് പൗ​രു​ഷ​വും അ​ധി​കാ​ര​വും ആ​ർ​ജി​ച്ചാ​ൽ സ്ത്രീ ​പു​രു​ഷ​നാ​യി മാ​റും. അ​തു​വേ​ണ്ടെ​ന്നും ലീ​ലാ​വ​തി ടീ​ച്ച​ർ പ​റ​ഞ്ഞു. ഫാ. ​ഡോ. ഫ്രാ​ൻ​സി​സ് ആ​ല​പ്പാ​ട്ട് ര​ചി​ച്ച “അ​വ​ൾ​ക്കൊ​പ്പം’ എ​ന്ന നോ​വ​ലി​ന്‍റെ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഡോ. ​ലീ​ലാ​വ​തി.

മ​റ്റു​ള്ള​വ​ർ​ക്കാ​യി ചി​രി​ക്കാ​നും ക​ര​യാ​നും ക​ഴി​യു​ന്പോ​ഴേ നാം ​മ​നു​ഷ്യ​നാ​കൂ​വെ​ന്നും ടീ​ച്ച​ർ പ​റ​ഞ്ഞു. സ്ത്രീ​ക​ൾ നേ​രി​ടു​ന്ന അ​സ​മ​ത്വ​ത്തി​ന്‍റേയും ഒ​റ്റ​പ്പെ​ട​ലി​ന്‍റേ​യും വേ​ദ​ന​യാ​ണ് ആ​ല​പ്പാ​ട്ട​ച്ച​ൻ നോ​വ​ലി​ലൂ​ടെ സ​മൂ​ഹ​ത്തി​നു മു​ന്നി​ൽ അ​വ​ത​രി​പ്പി​ച്ച​തെ​ന്നു പ്ര​കാ​ശ​ന ക​ർ​മം നി​ർ​വ​ഹി​ച്ച വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​നു​ഷ്യ​ന്‍റെ സം​സ്കാ​ര​ത്തേ​യും രാ​ഷ്ട്രീ​യ​ത്തേ​യും സ്വാ​ധീ​നി​ക്കു​ന്ന​താ​ണു സാ​ഹി​ത്യം.

പു​സ്ത​ക മൂ​ല്യ​ത്തേ​ക്കാ​ൾ വ​ലു​താ​ണു സാ​ഹി​ത്യ​മൂ​ല്യ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പു​സ്ത​ക​ത്തി​ന്‍റെ കോ​പ്പി​ക​ൾ സി​സ്റ്റ​ർ മ​രി​യ ജോ​സ്, സി​സ്റ്റ​ർ പ്ര​സ​ന്ന എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങി. സെ​ന്‍റ് മേ​രീ​സ് കോ​ള​ജി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​മാ​ർ​ഗ​ര​റ്റ് മേ​രി അ​ധ്യ​ക്ഷ​യാ​യി.        അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലും ഫാ. ​ഡോ. ആ​ല​പ്പാ​ട്ടി​ന്‍റെ ഗു​രു​നാ​ഥ​നു​മാ​യ ഡോ ​എം.​ആ​ർ. ച​ന്ദ്ര​ൻ, ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഫ്രാ​ൻ​സി​സ് പ​ള്ളി​ക്കു​ന്ന​ത്ത്, പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​ഭാ​ത്, പ്ര​ഫ. ജി​ഷ എ​ലി​സ​ബ​ത്ത് വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts