ചെറിയ സിനിമകള്‍ വേണ്ട; പ്രമുഖ സിനിമകള്‍ മതി! അവാര്‍ഡ് നിശകള്‍ക്കൊണ്ട് യാതൊരു ഗുണവുമില്ല; താരങ്ങള്‍ ചാനലുകളിലെ താരനിശകള്‍ ഒഴിവാക്കണം; കടുത്ത നിലപാടുമായി ഫിലിം ചേംബര്‍

കൊ​ച്ചി: ചാ​ന​ലു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന അ​വാ​ർ​ഡ് നി​ശ​ക​ളി​ലെ താ​ര​സാ​ന്നി​ധ്യം അ​വ​സാ​നി​പ്പി​ക്ക​മെ​ന്ന ക​ടു​ത്ത നി​ല​പാ​ടു​മാ​യി നി​ർ​മാ​താ​ക്ക​ളു​ടെ​യും വി​ത​ര​ണ​ക്കാ​രു​ടെ​യും സം​ഘ​ട​ന​യാ​യ ഫി​ലിം ചേം​ബ​ർ.

പ്ര​മു​ഖ സി​നി​മ​ക​ളു​ടെ സാ​റ്റ​ലൈ​റ്റ് അ​വ​കാ​ശം മാ​ത്ര​മാ​ണ് ചാ​ന​ലു​ക​ൾ ഏ​റ്റെ​ടു​ക്കു​ന്ന​ത് ആ​രോ​പി​ച്ചാ​ണു ഫി​ലിം ചേം​ബ​ർ ഇ​ത്ത​ര​ത്തി​ലു​ള്ള നീ​ക്കം ന​ട​ത്തു​ന്ന​ത്. നേ​ര​ത്തേ, താ​ര​നി​ശ​ക​ളി​ൽ പ​ങ്കെ​ടു​ക്ക​രു​തെ​ന്നു കാ​ണി​ച്ചു​ള്ള ക​ത്ത് അ​മ്മ ഭാ​ര​വാ​ഹി​ക​ൾ​ക്കു ചേം​ബ​ർ അ​ധി​കൃ​ത​ർ ന​ൽ​കി​യി​രു​ന്നു.

അ​വാ​ർ​ഡ് നി​ശ​ക​ൾ​ക്കൊ​ണ്ടു സി​നി​മ​യു​ടെ നി​ർ​മാ​താ​വി​നും, വി​ത​ര​ണ​കാ​ർ​ക്കും യാ​തൊ​രു ഗു​ണ​വു​മി​ല്ലെ​ന്നാ​ണ് ഫി​ലിം ചേം​ബ​റി​ന്‍റെ പ​ക്ഷം. സി​നി​മ​ക്കാ​രെ​യും താ​ര​ങ്ങ​ളെ​യും വ​ച്ചു കോ​ടി​ക​ൾ വാ​ങ്ങു​ന്ന ചാ​ന​ലു​ക​ൾ ക​ഴി​ഞ്ഞ ത​വ​ണ പ്ര​മു​ഖ അ​ഭി​നേ​താ​ക്ക​ളു​ടെ 40 ചി​ത്ര​ങ്ങ​ൾ മാ​ത്ര​മാ​ണു സാറ്റ് ലൈറ്റ് റെയിറ്റ് ന​ൽ​കി വാ​ങ്ങി​യ​ത്. ഇ​തു​മൂ​ലം പു​തു​മു​ഖ​ങ്ങ​ളു​മാ​യും കൊ​ച്ചു ചി​ത്ര​ങ്ങ​ളു​മാ​യും എ​ത്തു​ന്ന​വ​ർ​ക്കു വ​ലി​യ ന​ഷ്ടം സം​ഭ​വി​ക്കു​ക​യാ​ണ്.

ഇൗ സാഹചര്യത്തിൽ സി​നി​മ​ക​ൾ എ​ടു​ക്കാ​ത്ത ചാ​ന​ലു​ക​ളു​മാ​യി താ​ര​ങ്ങ​ൾ സ​ഹ​ക​രി​ക്കേ​ണ്ട​ന്നു​ള്ള നി​ല​പാ​ടാ​ണു ഫി​ലിം ചേം​ബ​ർ ഉ​യ​ർ​ത്തു​ന്ന​ത്. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​തി​ക​ര​ണ​ത്തി​ന് അ​മ്മ​യു​ടെ സെ​ക്ര​ട്ട​റി ഇ​ട​വേ​ള ബാ​ബു ത​യാ​റാ​യി​ല്ല. യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നും അ​തി​നു ശേ​ഷം അ​വി​ടെ ന​ട​ക്കു​ന്ന ച​ർ​ച്ച​യ്ക്കു ശേ​ഷം കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts