തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമായ പരസ്യങ്ങള്‍…! പ​ത​ഞ്ജ​ലി പ​ര​സ്യ​മാ​യി പ​റ​യു​ന്ന​തൊ​ന്നും ശ​രി​യ​ല്ലെ​ന്ന് ക​ണ്ടെ​ത്ത​ൽ

Ramdev_100916
ന്യൂ​ഡ​ൽ​ഹി: വി​വാ​ദ യോ​ഗ ഗു​രു ബാ​ബ രാം​ദേ​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​ത​ഞ്ജ​ലി ആ​യു​ർ​വേ​ദി​ന്‍റെ പ​ര​സ്യ​ങ്ങ​ൾ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തും വ്യാ​ജ​വു​മാ​ണെ​ന്ന് കേ​ന്ദ്ര പ​ര​സ്യ നി​രീ​ക്ഷ​ണ സ​മി​തി. പ​ത​ഞ്ജ​ലി പ​ത്ര ദൃ​ശ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ന്ന 33 പ​ര​സ്യ​ങ്ങ​ളി​ൽ 25 എ​ണ്ണ​വും തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തും വ്യാ​ജ​വു​മാ​ണെ​ന്നു അ​ഡ്വ​ടൈ​സിം​ഗ് സ്റ്റാ​ൻ​ഡേ​ർ​ഡ് കൗ​ണ്‍​സി​ൽ ഓ​ഫ് ഇ​ന്ത്യ​യാ​ണ്(​എ​എ​സ്സി​ഐ) ക​ണ്ടെ​ത്തി​യ​ത്. പ​ത​ഞ്ജ​ലി​ക്ക് പു​റ​മേ വോ​ഡ​ഫോ​ണ്‍, ഐ​ഡി​യ, എ​യ​ർ​ടെ​ൽ, ഹീ​റോ മോ​ട്ടോ​കോ​ർ​പ്പ്, ടാ​റ്റാ മോ​ട്ടോ​ഴ്സ്, യൂ​ബ​ർ, ലോ​റി​യ​ൽ, പ്രോ​ക്ട​ർ ആ​ൻ​ഡ് ഗാം​ബി​ൾ, ഹി​ന്ദു​സ്ഥാ​ൻ യൂ​ണി​ലീ​വ​ർ, ഐ​ഡി​യ സെ​ല്ലു​ലാ​ർ, റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ് തു​ട​ങ്ങി​യ ക​ന്പ​നി​ക​ളു​ടെ പ​ര​സ്യ​ങ്ങ​ളി​ലും തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ന്ന​വ​യു​ണ്ടെ​ന്നും എ​എ​സ്സി​ഐ പ​റ​യു​ന്നു.

2015 ഏ​പ്രി​ൽ മു​ത​ൽ 2016 ജൂ​ലൈ വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ പ​ത​ഞ്ജ​ലി ആ​യു​ർ​വേ​ദ് ലി​മി​റ്റ​ഡി​ന്‍റെ 33 പ​ര​സ്യ​ങ്ങ​ൾ​ക്കെ​തി​രെ പ​ര​സ്യ നി​രീ​ക്ഷ​ണ സ​മി​തി​ക്കു ല​ഭി​ച്ച പ​രാ​തി​ക​ളി​ൽ ഏ​റി​യ പ​ങ്കും ശ​രി​വ​യ്ക്കു​ന്ന​താ​ണ്. പ​ത​ഞ്ജ​ലി​യു​ടെ ഭ​ക്ഷ്യ​പാ​നീ​യ, ആ​രോ​ഗ്യ സം​ര​ക്ഷ​ണ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​വി​ധ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ക്കു​ന്ന 21 പ​ര​സ്യ​ങ്ങ​ളി​ൽ 17 പ​ര​സ്യ​ങ്ങ​ളും ച​ട്ട​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​താ​ണ്. പ​ല പ​ത​ഞ്ജ​ലി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും പ​ര​സ്യ​ത്തി​ൽ അ​വ​കാ​ശ​പ്പെ​ടു​ന്ന ഗു​ണ​ങ്ങ​ൾ സ്ഥാ​പി​ക്കാ​നാ​യി​ട്ടി​ല്ല. പ​ത​ഞ്ജ​ലി പ​ര​സ്യ​ങ്ങ​ളി​ൽ പ​റ​യു​ന്ന പ​ല​തും ശാ​സ്ത്രീ​യ​മാ​യ യാ​തൊ​രു തെ​ളി​വു​ക​ളും കൊ​ണ്ട് വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ത്ത​തു​മാ​ണെ​ന്നും എ​എ​സ്സി​ഐ പ​റ​യു​ന്നു.

Related posts