അമ്മായിയമ്മപ്പോരിന്‍റെ ഇരകൾ..! ഒറ്റമുറി വീട്ടിൽനിന്ന് അമ്മയേയും മകളേയും കുടിയൊഴിപ്പിച്ച സംഭവം മനുഷ്യാ വകാശ കമ്മീഷൻ ഇടപെട്ടേക്കും

babithaകാഞ്ഞിരപ്പള്ളി: കോടതി വിധിയെ തുടർന്ന് ഒറ്റമുറി വീട്ടിൽ നിന്നും അമ്മയേയും പതിനാലുകാരിയായ മകളേയും കുടിയൊഴിപ്പിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടേക്കും.     കുടുംബ സ്വത്ത് സംബന്ധിച്ച തർക്കത്തെ തുടർന്ന് ഭർതൃ മാതാവും ഭർതൃസഹോദരനും നൽകിയ കേസിലാണ് നിർധനരും നിരാശ്രയരുമായ പൂതക്കുഴി തൈപ്പറന്പിൽ ബബിത ഷാനവാസ് (44), മകൾ സൈബ ഷാനവാസ്(14) എന്നിവരെ താമസിച്ചിരുന്ന ഒറ്റമുറി വീട്ടിൽ നിന്ന് ഇന്നലെ പോലീസ്  കുടിയൊഴിപ്പിച്ചത്.

ഇപ്പോൾ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ കഴിയുന്ന അമ്മയ്ക്കും മകൾക്കുമുള്ള ഏക ആശ്രയം സുമനസുകളുടെ സഹായവും കോടതി ഉത്തരവും മാത്രമാണ്.  ഏതെങ്കിലും സംഘടനകളോ വ്യക്തികളോ ഇവരെ ഏറ്റെടുക്കുകയോ ആവശ്യമായ സഹായങ്ങൾ  നല്കുകയോ  ചെയ്തില്ലെങ്കിൽ ഇവർ പെരുവഴിയിൽ തുടരേണ്ടിവരും. മൂന്നു വർഷം മുന്പ് ഭർത്താവ് മരിച്ച ബബിത ഗർഭപാത്രത്തിൽ മുഴയുണ്ടായതിനെ തുടർന്ന് കഴിഞ്ഞ മൂന്നു വർഷമായി ചികിത്സ യിലാണ്.

ഡോക്ടർമാരുടെ നിർദേശത്തെ തുടർന്ന് പൂർണ വിശ്രമത്തിലായിരുന്നതിനാലാണു ബബിതയെയും മകളെയും ആശുപത്രിയിലേക്കു മാറ്റിയത്. ഏതാനും ദിവസങ്ങൾ കഴിയു ന്പോൾ ബബിതയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതോടെ ഇവർക്കു ആശുപത്രിയിൽ നിന്നും മടങ്ങേണ്ടിവരും. ഇതോടെ എങ്ങോട്ടു പോകുമെന്നറിയാതെ കണ്ണീർ പൊഴിക്കുകയാണ് ഈ അമ്മയും മകളും.

ബബിതയുടെയും ഭർത്താവ് ഷാനവാസിന്‍റെും വിവാഹ സമയത്ത് നല്കിയ സ്വർണവും പണവും ഭർതൃമാതാവിന്‍റെ പക്കൽ നിന്നും തിരികെ വാങ്ങി നല്കണമെന്നാവശ്യപ്പെട്ടു മുന്പു ബബിത കുടുംബകോടതിയിൽ പരാതി നല്കിയിരുന്നു. ഈ കേസിൽ ബബിതയ്ക്കു 3,90,000രൂപ നല്കാൻ കോടതി വിധിച്ചിരുന്നു. എന്നാൽ ഇതിനെതിരെ ഭർതൃവീട്ടുകാർ ഹൈക്കോടതിയിൽ അപ്പീൽ നല്കിയിരുന്നു. തങ്ങളുടെ ദയനീയ സ്ഥിതി മനസിലാക്കുന്ന കോടതി അപ്പീൽ തള്ളുമെന്ന പ്രതീക്ഷയിലുമാണു ഇവർ ആശുപത്രിയിൽ കഴിയുന്നത്.

ഇവരെ ഒഴിപ്പിക്കാനെത്തിയ പോലീസ് സംഘം ബബിതയെ കട്ടിലിൽ കിടന്ന കിടക്കയോടു കൂടി പൊക്കിയെടുത്ത് പുറത്തിറക്കിയ കാഴ്ച കണ്ടു നിന്നവരെ കണ്ണീരിലാഴ്ത്തി. ചിറക്കടവ് സെൻറ് ഇഫ്രേംസ് സ്കൂളിലെ ഒന്പതാം ക്ലാസ് വിദ്യാർഥിനി സൈബയുടെ പുസ്തകങ്ങൾ ഉൾപ്പടെയും വസ്ത്രങ്ങളുമെല്ലാം പുറത്താക്കി.  കഴിഞ്ഞ ദിവസമാണ് ഇവരെ ഒഴിപ്പിക്കാൻ കാഞ്ഞിരപ്പള്ളി മുൻസിഫ് കോടതി  ഉത്തരവിട്ടത്.

തുടർന്ന് പോലീസ് സ്ഥലത്തെത്തിയപ്പോൾ ദയനീയ  കാഴ്ച കണ്ട് മടങ്ങി. പോലീസ് ഇവരുടെ ദയനീയാവസ്ഥ കാട്ടി ശനിയാഴ്ച കോടതിക്ക് റിപ്പോർട്ട് നൽകി. പലകകളും തുണി ഉപയോഗിച്ചും മറച്ച വീടിന് വാതിലും രക്ഷിതത്വവുമില്ല. മുറിയുടെ ഒരുവശത്ത് ഒരാൾക്ക് മാത്രം നിൽക്കാൻ കഴിയുന്ന അടുക്കള. ഒന്പതാം ക്ലാസുകാരിക്ക് ഇരുന്നു പഠിക്കാൻ കസേരയോ മേശയോ ഇല്ല.

എന്നാൽ പോലീസിന്‍റെ റിപ്പോർട്ട് തള്ളിയ കോടതി  ഇന്നലെ കാഞ്ഞിരപ്പള്ളി എസ്ഐയെ കോടതയിൽ വിളിച്ചു വരുത്തി ഉച്ചയ്ക്ക് ഒന്നിന് മുന്പ് അമ്മയേയും മകളേയും ഒഴിപ്പിച്ച് റിപ്പോർട്ട് നൽകണമെന്നു നിർദേശിക്കുകയായിരുന്നു. ഇതോടെ യാണു പോലീസ് സ്ഥലത്തെത്തി ഇവരെ ഒഴിപ്പിച്ചത്.  ഭർത്താവ് ഷാനവാസുമൊത്ത് ബബിതയും മകളും താമസി ച്ചിരുന്ന വീടും ഒന്നര സെൻറ് സ്ഥലവും ഭർത്താവിന്‍റെ മരണ ശേഷം ഭർതൃമാതാവ് മറ്റൊരു മകന് എഴുതി കൊടുത്തു. ഇതേ തുടർന്നാണ് തർക്കങ്ങളും കേസുകളും ഉടലെടുത്തത്.

Related posts