എന്നെ വേണ്ടാത്തതെന്താ..! അ​ഴു​കി​യ നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത് ഗ​ർ​ഭ​സ്ഥ ശി​ശു; മ​ര​ണ​കാ​ര​ണം അ​റി​വാ​യി​ല്ല; മൃതദേഹം ഏഴു മാസം വളർച്ചയുള്ള ആൺകുഞ്ഞിന്‍റേത്

babydead-body-lഅ​ടൂ​ർ:  പ​റ​ക്കോ​ട് ടി​ബി  ജം​ഗ്ഷ​നു വ​ട​ക്ക് കെ​എ​സ്ഇ​ബി 66 കെ​വി സ​ബ്സ്റ്റേ​ഷ​നു സ​മീ​പ​ത്തെ വീ​ടി​ന്‍റെ പി​റ​കി​ൽ ചു​വ​രി​നോ​ടു ചേ​ർ​ന്ന് കാ​ണ​പ്പെ​ട്ട മൃ​ത​ദേ​ഹം ആ​ണ്‍​കു​ഞ്ഞി​ന്‍റേ​താ​ണെ​ന്ന് തെ​ളി​ഞ്ഞു. ഗ​ർ​ഭ​സ്ഥ അ​വ​സ്ഥ​യി​ൽ ഏ​ഴു​മാ​സ​മേ കു​ഞ്ഞി​ന് വ​ള​ർ​ച്ച​യു​ണ്ടാ​യി​ട്ടു​ള്ളൂ​വെ​ന്നും അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി.

മാ​സം തി​ക​യാ​തെ പ്ര​സ​വി​ച്ച​താ​ണെ​ന്നാ​ണ് ക​രു​തു​ന്ന​ത്. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ല. കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ൽ ക​ണ്ട പ​രി​ക്കു​ക​ൾ മ​രി​ച്ച​തി​നു ശേ​ഷം ഉ​ണ്ടാ​യ​താ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് വി​റ​കു ശേ​ഖ​രി​ക്കാ​ൻ പോ​യ സ്ത്രീ ​കാ​ക്ക​ക​ൾ കൂ​ട്ട​മാ​യി ക​ര​യു​ന്ന​തു കേ​ട്ട് അ​വി​ടേ​ക്കു ചെ​ന്ന​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്.

ര​ണ്ടു ദി​വ​സം പ​ഴ​ക്ക​മു​ള്ള​താ​യി​രു​ന്നു മൃ​ത​ദേ​ഹം.  ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​ശോ​ക് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഷാ​ഡോ പോ​ലീ​സ് സം​ഘ​വും അ​ടൂ​ർ ഡി​വൈ​എ​സ്പി എ​സ്. റ​ഫീ​ഖി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സും കേ​സ് അ​ന്വേ​ഷി​ക്കു​ന്നു.

Related posts