മാ​ർ കു​ര്യാ​ക്കോ​സ് കു​ന്ന​ശേ​രി​യു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​കം; കോട്ടയം ജനറൽ ആശുപത്രിക്ക് രണ്ട് ബഗി കാറുകൾ കൈമാറി

കോ​ട്ട​യം: കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ പ്ര​ഥ​മ ആർച്ച് ബിഷപ് ആയിരുന്ന മാ​ർ കു​ര്യാ​ക്കോ​സ് കു​ന്ന​ശേ​രി​യു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ട്ട​യം അ​തി​രൂ​പ​ത ല​ഭ്യ​മാ​ക്കി​യ ര​ണ്ട് ബ​ഗി കാ​റു​ക​ൾ കോ​ട്ട​യം ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്കു കൈ​മാ​റി. ജ​ന​റ​ൽ ആ​ശു​പ​ത്രി കാ​ന്പ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​ർ​ച്ച് ബി​ഷ​പ് മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട് ജ​ന​റ​ൽ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ആ​ർ. ബി​ന്ദു​കു​മാ​രി​ക്കു കൈ​മാ​റി.

കോ​ട്ട​യം മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ. ​പി.​ആ​ർ. സോ​ന ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. തോ​മ​സ് ചാ​ഴി​കാ​ട​ൻ, ജി​ല്ലാ ആ​രോ​ഗ്യ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ജേ​ക്ക​ബ് വ​ർ​ഗീ​സ്, ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഡോ. ​വ്യാ​സ് കു​ര്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts