അ​പ്ര​ഖ്യാ​പി​ത ഹ​ര്‍​ത്താ​ൽ വ​ര്‍​ഗീ​യ​ വി​കാ​രം ഇ​ള​ക്കി വി​ടാ​ന്‍ ല​ക്ഷ്യ​മി​ട്ട്: ഡി​ജി​പി ബെ​ഹ്റ

തി​രു​വ​ന​ന്ത​പു​രം: അ​പ്ര​ഖ്യാ​പി​ത ഹ​ര്‍​ത്താ​ൽ വ​ര്‍​ഗീ​യ​ വി​കാ​രം ഇ​ള​ക്കി വി​ടാ​ന്‍ ല​ക്ഷ്യ​മി​ട്ടെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ. വ​ർ​ഗീ​യ ചേ​രി​തി​രി​വി​ലൂ​ടെ സൗ​ഹാ​ര്‍​ദാ​ന്ത​രീ​ക്ഷം ത​ക​ര്‍​ക്കാ​നു​ള്ള നീ​ക്കം ഒ​രു​ത​ര​ത്തി​ൽ അ​നു​വ​ദി​ക്കു​ക​യി​ല്ല. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ നി​ർ​ഭാ​ഗ്യ​ക​ര​മാ​ണ്.

സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം സം​സ്ഥാ​നം മൊ​ത്തം കേ​ന്ദ്രീ​ക​രി​ച്ചാ​യി​രി​ക്കു​മെ​ന്നും അ​റ​സ്റ്റി​ലാ​യ​വ​രു​ടെ പ​ശ്ചാ​ത്ത​ലം പ​രി​ശോ​ധി​ക്കു​മെ​ന്നും ഡി​ജി​പി ബെ​ഹ്റ അ​റി​യി​ച്ചു.വ​രാ​പ്പു​ഴ​യി​ൽ ശ്രീ​ജി​ത്തി​ന്‍റെ ക​സ്റ്റ​ഡി മ​ര​ണ​ത്തി​ൽ ത​ങ്ങ​ളെ ബ​ലി​യാ​ടു​ക​ളാ​ക്കു​ക​യാ​ണെ​ന്ന ആ​ർ​ടി​എ​ഫു​കാ​രു​ടെ ആ​രോ​പ​ണം അ​ന്വേ​ഷി​ക്കു​മെ​ന്നും ഡി​ജി​പി പ​റ​ഞ്ഞു.

ശ്രീ​ജി​ത്തി​ന്‍റെ കു​ടും​ബം ഉ​ന്ന​യി​ച്ച പ​രാ​തി മു​ഴു​വ​ൻ പ​രി​ഗ​ണി​ക്കും. ആ​ര് കു​റ്റം ചെ​യ്താ​ലും ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും ബെ​ഹ്റ കൂ​ട്ടി​ച്ചേ​ർ​ത്തു. ശ്രീ​ജി​ത്തി​നെ മ​ര്‍​ദ്ദി​ച്ചി​ട്ടി​ല്ലെ​ന്നും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പോ​ലീ​സ് ജീ​പ്പി​ല്‍ ക​യ​റ്റി വി​ടു​ക​യാ​യി​രു​ന്നു​വെ​ന്നും ആ​ർ​ടി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞി​രു​ന്നു.

Related posts