കിടിലോൽക്കിടിലൻ! ബാ​ഹു​ബ​ലി ര​ണ്ടാം ഭാ​ഗം ഫേ​സ്ബു​ക്ക് ലൈ​വി​ൽ‌; റി​ലീ​സ് ചെ​യ്തു മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍; വാർത്ത വ്യാജമെന്നു നിർമാതാവ്

bahubali2കൊ​ച്ചി: റി​ലീ​സ് ചെ​യ്തു മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ ബാ​ഹു​ബ​ലി ര​ണ്ടാം ഭാ​ഗം ഇ​ന്‍റ​ർ​നെ​റ്റി​ല്‍. തി​രു​പ്പ​തി സ്വ​ദേ​ശി​യു​ടെ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ലൂ​ടെ ഫേ​സ്ബു​ക്ക് ലൈ​വ് വ​ഴി​യാ​ണു ചി​ത്രം ചോ​ര്‍​ന്നി​രി​ക്കു​ന്ന​ത്. സി​നി​മ​യു​ടെ ആ​ദ്യ 51 മി​നി​റ്റ് ഭാ​ഗ​മാ​ണു ഫേ​സ്ബു​ക്കി​ലൂ​ടെ പ്ര​ച​രി​ക്കു​ന്ന​ത്. ഇ​തി​ന​കം മു​പ്പ​തി​നാ​യി​ര​ത്തോ​ളം​പേ​ര്‍ വീ​ഡി​യോ ഫേ​സ്ബു​ക്കി​ലൂ​ടെ കാ​ണു​ക​യും മൂ​വാ​യി​ര​ത്തി അ​ഞ്ഞൂ​റോ​ളം പേ​ര്‍ വീ​ഡി​യോ ഷെ​യ​ര്‍ ചെ​യ്തു​ക​ഴി​യു​ക​യും ചെ​യ്തു. തി​യ​റ്റ​റി​ല്‍​നി​ന്നു മൊ​ബൈ​ല്‍ ഫോ​ണ്‍ വ​ഴി​യാ​ണു ചി​ത്രം പ​ക​ര്‍​ത്തി​യ​തെ​ന്നാ​ണു ല​ഭി​ക്കു​ന്ന സൂ​ച​ന.

അ​തേ​സ​മ​യം, സി​നി​മ​യു​ടെ ചി​ല രം​ഗ​ങ്ങ​ള്‍ സി​നി​മ റി​ലീ​സ് ചെ​യ്യു​ന്ന​തി​നു മു​മ്പേ പു​റ​ത്തു​വ​ന്നി​രു​ന്ന​താ​യി സൂ​ച​ന​യു​ണ്ടാ​യി​രു​ന്നു. ചി​ത്ര​ത്തി​ലെ ചി​ല ദൃ​ശ്യ​ങ്ങ​ളാ​ണു സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ച്ചി​രു​ന്ന​ത്്. ചി​ത്ര​ത്തി​ന്‍റെ പ്ര​ത്യേ​ക പ്ര​ദ​ര്‍​ശ​നം സം​ഘ​ടി​പ്പി​ച്ച​പ്പോ​ള്‍ ചോ​ര്‍​ന്ന​തെ​ന്നാ​യി​രു​ന്നു സു​ച​ന. ഇ​തു സി​നി​മാ നി​ര്‍​മാ​താ​വ് നി​ഷേ​ധി​ച്ചി​രു​ന്നു.
ഇ​ത്ത​ര​ത്തി​ലൊ​രു ഷോ ​ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും ചി​ത്ര​ങ്ങ​ള്‍ ചോ​ര്‍​ന്നി​ട്ടി​ല്ലെ​ന്നും നി​ര്‍​മാ​താ​വ് ശോ​ബു യ​ര്‍​ല​ഗ​ഡ ട്വി​റ്റ​റി​ലൂ​ടെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ സെ​ന്‍​സ​ര്‍ ബോ​ര്‍​ഡു​ക​ള്‍​ക്കു​വേ​ണ്ടി പ്ര​ദ​ര്‍​ശ​നം സം​ഘ​ടി​പ്പി​ച്ച​ത​ല്ലാ​തെ മ​റ്റൊ​രു രീ​തി​യി​ലും പ്ര​ദ​ര്‍​ശ​നം ന​ട​ന്നി​ട്ടി​ല്ലെ​ന്ന് അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ വ്യ​ക്ത​മാ​ക്കു​ന്നു.

250 കോ​ടി രൂ​പ​ക്കു മു​ക​ളി​ല്‍ മു​ത​ല്‍ മു​ട​ക്കി എ​സ്.​എ​സ്. രാ​ജ​മൗ​ലി സം​വി​ധാ​നം ചെ​യ്ത ബ്ര​ഹ്മാ​ണ്ഡ ചി​ത്രം ലോ​ക ക്ലാ​സി​ക്കു​ക​ളു​ടെ ഗ​ണ​ത്തി​ലേ​ക്ക് ഉ​യ​രു​മെ​ന്നു സി​നി​മാ വി​ദ​ഗ്ധ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. യു​ദ്ധ​രം​ഗ​ങ്ങ​ളും സം​ഘ​ട്ട​ന​ങ്ങ​ളും ഹോ​ളി​വു​ഡി​നോ​ട് കി​ട​പി​ടി​ക്കു​ന്ന​താ​ണെ​ന്നു അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ സാ​ക്ഷ്യ​പെ​ടു​ത്തു​ന്നു. അതേസമയം ബാഹുബലി 2വിന്‍റെ വ്യാജനിങ്ങി എന്ന വാർത്ത വ്യാജമെന്നു നിർമാ താവ് ശോഭു യെർല ഗദ്ദ ട്വിറ്ററിൽ കുറിച്ചു.

Related posts