അപ്പോ മോനോ..! വിദ്യാർഥിയുടെ സ്വഭാവ രൂപവൽക്കരണത്തിന് മാതൃകാപരമായ ശിക്ഷ അനിവാര്യം;സ്കൂളുകളുടെ പ്രവത്തന ത്തിൽ സാക്ഷരതകേരളം കൂടുതൽ ശ്രദ്ധ പതിപ്പിക്കമെന്ന് ആർ. ബാലകൃഷ്ണപിള്ള

കൊട്ടാരക്കര: വിദ്യാർഥിയുടെ സ്വഭാവ രൂപവൽക്കരണത്തിന് മാതൃകാപരമായ ശിക്ഷ അനിവാര്യമാ ണെന്ന് മുൻമന്ത്രി ആർ. ബാലകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു. കിഴക്കേക്കര സെന്‍റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിൽ പ്രതിഭോൽസവവവും രക്ഷാകർത്തൃസംഗമവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബാലകൃഷ്ണപിള്ള.

വർത്തമാനകാലഘട്ടത്തിൽ സ്കൂളുകളുടെ പ്രവർത്തനങ്ങളിൽ സാക്ഷരകേരളം കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. നമ്മുടെ മതേതര സങ്കല്പം വരുംതലമുറയിൽ ഊട്ടിയുറപ്പിക്കുന്നതിൽ പൊതു വിദ്യാലയങ്ങൾ നിർണായകമായ പങ്കാണ് വഹിക്കുന്നതെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞു.

പിടിഎ പ്രസിഡന്റ് ബി. ഷാജഹാൻ അധ്യക്ഷത വഹിച്ചു. എസ്എസ്എൽസി, പ്ലസ് ടൂ പരീക്ഷകളിൽ ഉന്നതവിജയം നേടിയ നൂറോളം പ്രതിഭകൾക്ക് ആർ. ബാലകൃഷ്ണപിള്ള എൻഡോവ്മെന്റുകളും അവാർഡുകളും വിതരണം ചെയ്തു.

പ്രിൻസിപ്പാൾ ഫാ. റോയി ജോർജ്, ഹെഡ്മാസ്റ്റർ കെ.ജി. അലക്സ്, പിടിഎ വൈസ് പ്രസിഡന്റ് കെ.ഒ. രാജുക്കുട്ടി, പൂർവ വിദ്യാർഥി സംഘടനാ പ്രസിഡന്റ് റജിമോൻ വർഗീസ്, ജോജി ജേക്കബ്, ഫാ.കെ. വിൽസൻ, കെ. ഷാജുമോൻ, ജി. ജയരാജ്, സജി വെങ്കലക്കടയിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Related posts