ആ സ്നേഹം മാത്രം മതി..! ഞ​ങ്ങ​ൾ എ​ൽ​ഡി​എ​ഫി​നോ​ട് ഒ​ന്നും ചോ​ദി​ച്ചി​ട്ടി​മില്ല അവർ എന്തെങ്കിലും തരാമെന്നും പറഞ്ഞിട്ടുമില്ലെന്ന് ആ​ർ.​ ബാ​ല​കൃ​ഷ്ണ​പി​ളള

balakrishnapillaഎം.​സു​രേ​ഷ്ബാ​ബു
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള കോ​ണ്‍​ഗ്ര​സ് ബി ​ഇ​ട​തു​മു​ന്ന​ണി​യോ​ട് ഒ​രു സ്ഥാ​ന​വും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും അ​വ​ർ ഒ​രു സ്ഥാ​ന​വും ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ് ബി ​ചെ​യ​ർ​മാ​ൻ ആ​ർ. ബാ​ല​കൃ​ഷ്ണ പി​ള്ള. ഇ​ട​തു​മു​ന്ന​ണി​യു​മാ​യി പാ​ർ​ട്ടി ന​ല്ല ബ​ന്ധ​ത്തി​ലാ​ണ്. ബ​ന്ധ​ത്തി​ന് കോ​ട്ടം ഉ​ണ്ടാ​ക്കു​ന്ന യാ​തൊ​രു സം​ഭ​വ​വി​കാ​സ​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ബാ​ല​കൃ​ഷ്ണ​പി​ള്ള രാഷ്ട്രദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

ത​ങ്ങ​ളെ എ​ൽ​ഡി​എ​ഫി​ൽ ഇ​തു​വ​രെയും എ​ടു​ത്തി​ട്ടു​കൂ​ടി​യി​ല്ല. പി​ന്നെ എ​ങ്ങ​നെ​യാ​ണ് സ്ഥാ​ന​മാ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ക.
ഇ​ട​തു​മു​ന്ന​ണി​യോ​ടൊ​പ്പം സഹകരിച്ച് ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.   ഇ​ട​തു​മു​ന്ന​ണി​യോ​ട് സ്ഥാ​ന​മാ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും അ​വ​ർ സ്ഥാ​ന​മാ​ന​ങ്ങ​ൾ ന​ൽ​കി​ല്ലെ​ന്ന് പ​റ​ഞ്ഞ​താ​യും വ​രു​ന്ന വാ​ർ​ത്ത​ക​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്.     അ​തൊ​ക്കെ ഓ​രോ​രു​ത്ത​രു​ടെ​യും ഉൗ​ഹാ​പോ​ഹ​ങ്ങ​ൾ മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. എ​ൽ​ഡി​എ​ഫി​ൽ ഉ​റ​ച്ച് നി​ൽ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക്യാ​ബി​ന​റ്റ് പ​ദ​വി​യോ​ടെ മു​ന്നോ​ക്ക സ​മു​ദാ​യ ക്ഷേ​മ കോ​ർ​പ്പ​റേ​ഷ​ൻ സ്ഥാ​നം ആ​ർ.​ബാ​ല​കൃ​ഷ്ണ​പി​ള്ള​ക്ക് ന​ൽ​ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് ബി ​ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വം അ​ത് നി​ര​സി​ക്കു​ക​യും ഇ​തേ തു​ട​ർ​ന്ന് എ​ൽ​ഡി​എ​ഫു​മാ​യു​ള്ള ബ​ന്ധം പി​ള്ള വിഛേ​ദി​ക്കു​ക​യാ​ണെ​ന്ന വി​ധ​ത്തി​ൽ വാ​ർ​ത്ത​ക​ൾ പ​ര​ന്നി​രു​ന്നു. ഇ​തേ​ക്കു​റി​ച്ചു​ള്ള പ്ര​തി​ക​ര​ണം ചോ​ദി​ച്ച​പ്പോ​ഴാ​ണ് അ​ദ്ദേ​ഹം എ​ൽ​ഡി​എ​ഫു​മാ​യി ന​ല്ല ബ​ന്ധ​ത്തി​ലാ​ണെ​ന്നും സ്ഥാ​ന​മാ​ന​ങ്ങ​ൾ ചോ​ദി​ച്ചി​ട്ടി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി​യ​ത്.

ഉ​മ്മ​ൻ​ചാ​ണ്ടി സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും പി​ന്നീ​ട് അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളെ തു​ട​ർ​ന്ന്്  ഉ​മ്മ​ൻ​ചാ​ണ്ടി  സ​ർ​ക്കാ​രു​മാ​യു​ള്ള ബ​ന്ധം  നേ​ര​ത്തെ കേ​ര​ള കോ​ണ്‍​ഗ്ര​സ് ബി ​ഉ​പേ​ക്ഷി​ച്ചി​രു​ന്നു.   ഇ​ക്ക​ഴി​ഞ്ഞ  നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സ് ബി ​പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.ള

Related posts