ബംഗ്ലാദേശ് വനിതയുടെ പീഡന പരാതി! വൈദികന്‍ വൈക്കം കോടതിയില്‍ കീഴടങ്ങി; തന്നെ കുടുക്കിയതാണെന്ന് വൈദികന്റെ പരാതി

വൈക്കം: ബ്രി​ട്ടീ​ഷ് പൗ​ര​ത്വ​മു​ള്ള ബം​ഗ്ലാ​ദേ​ശ് വ​നി​ത​യെ പീഡിപ്പിച്ചുവെന്ന കേസിൽ വൈദികൻ കീഴടങ്ങി. ക​ല്ല​റ മ​ണി​യ​ന്തു​രു​ത്ത് പ​ള്ളി വി​കാ​രി ഫാ. ​തോ​മ​സ് താ​ന്നി​നി​ൽ​ക്കും​ത​ട​ത്തി​ലാണ് വൈക്കം കോടതിയിൽ കീഴടങ്ങിയത്. ഫേസ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശ​നി​യാ​യ 42 വയസുകാ​രി​ വൈദികനെതിരേ പീഡനക്കുറ്റം ആരോപിച്ച് പരാതി നൽകിയതോടെ പോലീസ് കേസെടുത്തിരുന്നു.

ക​ഴി​ഞ്ഞ മാ​സം ഏ​ഴി​നാ​ണ് സു​ഹൃ​ത്തു​മൊ​ത്ത് യു​വ​തി ക​ല്ല​റ​യി​ലെ​ത്തി​യ​ത്. 12ന് ​മ​ട​ങ്ങി പോ​യ യു​വ​തി ഈ ​മാ​സം എ​ട്ടി​ന് വീ​ണ്ടും നാ​ട്ടി​ൽ എ​ത്തി​യെ​ന്നാ​ണ് പ​റ​യു​ന്ന​ത്. കു​മ​ര​ക​ത്തെ റി​സോ​ർ​ട്ടി​ൽ വ​ച്ച് ത​ന്നെ മു​റിക്ക​ക​ത്താ​ക്കി​യ ശേ​ഷം വൈ​ദി​ക​ൻ മു​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പരാതി. യു​വ​തി​യു​ടെ പ​തി​നാ​റാ​യി​രം രൂ​പ​യും ഏ​ഴ​ര ​പ​വ​ൻ സ്വ​ർ​ണ്ണാ​ഭ​ര​ണ​ങ്ങ​ളും ന​ഷ്ട​പെ​ട്ട​താ​യും പ​രാ​തി​യി​ൽ വ്യക്തമാക്കിയിട്ടുണ്ട്. തു​ട​ർ​ന്ന് യു​വ​തി ക​ടു​ത്തു​രു​ത്തി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം ത​ന്നെ കു​ടു​ക്കി​യ​താ​ണെ​ന്ന് കാ​ണി​ച്ചു ഫാ.​തോ​മ​സും കടുത്തുരുത്തി പോലീസിന് പരാതി നൽകിയിട്ടുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.

പരാതി ഉയർന്നതിന് പിന്നാലെ വൈദികനെ വി​​​​കാ​​​​രി​​​​ സ്ഥാ​​​​ന​​​​ത്തു​​​​നി​​​​ന്ന് നീ​​​​ക്കം ചെ​​​​യ്ത​​​​താ​​​​യി രൂ​​​​പ​​​​ത ​പ​​ത്ര​​ക്കു​​റി​​പ്പി​​ൽ അ​​​​റി​​​​യി​​​​ച്ചിരുന്നു. പൗ​​​​രോ​​​​ഹി​​​​ത്യ​​​​ ശു​​​​ശ്രൂ​​​​ഷ​​​​യ് ക്കും വി​​​​ല​​​​ക്ക് ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​യിട്ടുണ്ട്. ഇ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട എ​​​​ല്ലാ അ​​​​ന്വേ​​​​ഷ​​​​ണ​​​​ങ്ങ​​​​ളോ​​​​ടും പൂ​​​​ർ​​​​ണ​​​​മാ​​​​യും സ​​​​ഹ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്ന് രൂ​​​​പ​​​​ത നേരത്തെ അറിയിച്ചിരുന്നു.

Related posts