ചരിത്രം കുറിച്ച് ബംഗ്ലാദേശ്, നൂറാം ടെസ്റ്റില്‍ ലങ്കയെ ആദ്യമായി കീഴടക്കി

Bangladesh captain Mushfiqur Rahim (C) and teammates celebrate their victory over Sri Lanka by four wickets on the fifth and final day of the second and final Test cricket match between Sri Lanka and Bangladesh at The P. Sara Oval Cricket Stadium in Colombo on March 19, 2017. / AFP PHOTO / Ishara S. KODIKARA (Photo credit should read ISHARA S. KODIKARA/AFP/Getty Images) ബംഗ്ലാദേശ് ക്രിക്കറ്റ് ടീം തങ്ങളുടെ നൂറാം ടെസ്റ്റില്‍ ചരിത്രം കുറിച്ചു. അഞ്ചാം ദിവസം ശ്രീലങ്ക ഉയര്‍ത്തിയ 191 റണ്‍സ് വിജയലക്ഷ്യം നാലു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ചരിത്രത്തിലാദ്യമായിട്ടാണ് ബംഗ്ലാദേശ് ശ്രീലങ്കയ്‌ക്കെതിരേ ടെസ്റ്റില്‍ ജയം നേടുന്നത്. 82 റണ്‍സെടുത്ത തമീം ഇക്ബാലാണ് കടുവകളെ ജയത്തിലേക്കു നയിച്ചത്. ആദ്യ ടെസ്റ്റില്‍ ലങ്ക വിജയം കണ്ടിരുന്നു. ഇതോടെ രണ്ടു ടെസ്റ്റുകളുടെ പരമ്പര 1-1 ന് സമനിലയില്‍ പിരിഞ്ഞു. സ്‌കോര്‍: ശ്രീലങ്ക 338, 319, ബംഗ്ലാദേശ് 467, ആറിന് 191.

191 റണ്‍സ് എന്ന ലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് തുടക്കത്തിലേ തിരിച്ചടിയേറ്റു. ക്യാപ്റ്റന്‍ രംഗന ഹെരാത്ത് ഓപ്പണര്‍മാരെ നിസര സ്‌കോറില്‍ മടക്കി. സൗമ്യ സര്‍ക്കാര്‍ (10), ഇമ്രുല്‍ കൈയസ് (പൂജ്യം) എന്നിവര്‍ പുറത്തായപ്പോള്‍ ലങ്ക വിജയം മണത്തു. ലഞ്ചിനു പിരിയുമ്പോള്‍ ബംഗ്ലാദേശ് സ്‌കോര്‍ രണ്ടിന് 38. എന്നാല്‍ തമീം ഇക്ബാല്‍ കീഴടങ്ങാന്‍ കൂട്ടാക്കിയില്ല. കൂട്ടായെത്തിയ സബിര്‍ റഹ്മാന്‍ ഉറച്ച പിന്തുണയും നല്കി.Bangladesh captain Mushfiqur Rahim (C) and teammates celebrate their victory over Sri Lanka by four wickets on the fifth and final day of the second and final Test cricket match between Sri Lanka and Bangladesh at The P. Sara Oval Cricket Stadium in Colombo on March 19, 2017. / AFP PHOTO / Ishara S. KODIKARA (Photo credit should read ISHARA S. KODIKARA/AFP/Getty Images)

ഈ കൂട്ടുകെട്ട് മെല്ലെ ബംഗ്ലാദേശിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. 109 റണ്‍സാണ് ഇരുവരും മൂന്നാം വിക്കറ്റില്‍ നേടിയത്. തമീം ഇക്ബാലിനെ(82) ദില്‍രുവന്‍ പെരേരയാണ് പുറത്താക്കിയത്. റഹ്മാന്‍ (41), ഷാകിബ് അല്‍ ഹസന്‍(15) എന്നിവര്‍ പുറത്തായെങ്കിലും ക്യാപ്റ്റന്‍ മുഷ്ഫികുര്‍ റഹിം (22 നോട്ടൗട്ട്) ടീമിനെ വിജയത്തിലേക്ക് നയിച്ചു.

Related posts