കുടിയൻമാർക്ക് വേണ്ടി..! ബി​വ​റേ​ജ് ഷോ​പ്പ് തു​റ​ക്കു​ന്ന​തി​നു ടൗ​ൺ റോ​ഡി​നെ സം​സ്ഥാ​ന​പാ​ത​യ​ല്ലാ​താ​ക്കി പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​ർ; നിയമനടപടിക്കൊരുങ്ങി നാട്ടുകാർ

barചാ​ല​ക്കു​ടി: മാ​ർ​ക്ക​റ്റി​ൽ വി​ദേ​ശ മ​ദ്യ​വി​ല്പ​ന കേ​ന്ദ്രം തു​റ​ക്കു​ന്ന​തി​നു ദൂ​ര​പ​രി​ധി മ​റി​ക​ട​ക്കാ​ൻ സ്റ്റേ​റ്റ് ഹൈ​വേ​യാ​യ ടൗ​ൺ റോ​ഡി​നെ പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​ർ സ്റ്റേ​റ്റ് ഹൈ​വേ അ​ല്ലാ​താ​ക്കി. പ​ഴ​യ എ​ൻ​എ​ച്ച് ആ​യി​രു​ന്ന റോ​ഡ് സ്റ്റേ​റ്റ് ഹൈ​വേ​യാ​യി​രു​ന്നു. ഇ​വി​ടെ​നി​ന്നും മാ​ർ​ക്ക​റ്റി​ൽ ന​ഗ​ര​സ​ഭ ന​ൽ​കി​യ സ്ഥ​ല​ത്ത് മ​ദ്യ​വി​ല്പ​ന കേ​ന്ദ്ര​ത്തി​ലേ​ക്ക് 500 മീ​റ്റ​ർ ഉ​ണ്ടാ​വി​ല്ല.

ഇ​ത് മ​റി​ക​ട​ക്കാ​ൻ പ​ഴ​യ എ​ൻ​എ​ച്ച് സ്റ്റേ​റ്റ് ഹൈ​വേ​യ​ല്ലെ​ന്ന് പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​ർ എ​ക്സൈ​സ് വ​കു​പ്പി​ന് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രി​ക്ക​യാ​ണ്. ട്രാം​വെ റോ​ഡ് മു​ത​ൽ അ​തി​ര​പ്പി​ള്ളി റോ​ഡാ​ണ് സ്റ്റേ​റ്റ് ഹൈ​വേ​യാ​യി മാ​റ്റി​യി​രി​ക്കു​ന്ന​ത്. നോട്ടിഫിക്കേഷൻ ഇല്ലാതെ യാണ് റോഡിന്‍റെ പേരുമാറ്റം നടത്തിയിരിക്കുന്നത്.

ദൂ​ര​പ​രി​ധി ലം​ഘി​ച്ചാ​ണ് മാ​ർ​ക്ക​റ്റി​ൽ ബി​വ​റേ​ജ് ഔ​ട്ട്‌​ലെ​റ്റ് സ്ഥാ​പി​ക്കു​ന്ന​തെ​ന്ന പ​രാ​തി​യി​ൽ ദൂ​രം അ​ള​ന്ന​പ്പോ​ൾ ദേ​ശീ​യ​പാ​ത​യി​ൽ നി​ന്നാ​ണ് അ​ള​വ് എ​ടു​ത്തി​രി​ക്കു​ന്ന​ത്. ദേ​ശീ​യ​പാ​ത​യി​ൽ​നി​ന്നും മാ​ർ​ക്ക​റ്റി​ലേ​ക്ക് 500 മീ​റ്റ​റി​ൽ കൂ​ടു​ത​ലു​ണ്ട്. ദൂ​ര​പ​രി​ധി അ​ട്ടി​മ​റി​ക്കാ​ൻ സ്റ്റേ​റ്റ് ഹൈ​വേ​യെ ടൗ​ൺ റോ​ഡാ​ക്കി പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​ർ മാ​റ്റി​യ​തി​നെ​രെ നി​യ​മ​ന​ട​പ​ടി​ക്ക് ഒ​രു​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​ർ.

Related posts