സ​ർ​ക്കാ​രി​ന് ധൂ​ർ​ത്ത​ടി​ക്കാ​ൻ വേണ്ടി കു​ടും​ബ​ങ്ങ​ളെ ത​ക​ർ​ക്ക​രു​ത്: മദ്യശാലതുറക്കാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്നും മ​ദ്യവി​രു​ദ്ധ സ​മി​തി

പാ​ല​ക്കാ​ട്: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ധൂ​ർ​ത്ത​ടി​ക്കാ​ൻ വേ​ണ്ടി കു​ടും​ബ​ങ്ങ​ളെ ത​ക​ർ​ക്ക​രു​തെ​ന്ന് മ​ദ്യ വി​രു​ദ്ധ സ​മി​തി പാ​ല​ക്കാ​ട് രൂ​പ​താ ക​ണ്‍​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

കോ​ട​തി​ക​ളെ തെ​റ്റി ധ​രി​പ്പി​ച്ച് പൂ​ട്ടി​യ മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും സു​ര​ക്ഷി​ത​ത്വ​വും സ​മാ​ധാ​ന​വും ഉ​റ​പ്പു​വ​രു​ത്താ​ൻ സ​ർ​ക്കാ​ർ മ​ദ്യ ന​യം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. മ​ദ്യ​വി​രു​ദ്ധ സ​മി​തി പാ​ല​ക്കാ​ട് രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ. ​സ​ജി വ​ട്ടു​ക​ള​ത്തി​ൽ ക​ണ്‍​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

രൂ​പ​താ പ്ര​സി​ഡ​ന്‍റ് മാ​ത്യു ക​ല്ല​ടി​ക്കോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി സി​ബി കെ. ​ജോ​ണ്‍, ട്ര​ഷ​റ​ർ രാ​ജു നെ​ടു​മ​റ്റം, ജോ​ർ​ജ് പൊ​ന്പ്ര, ബാ​ബു പീ​റ്റ​ർ, ജെ​യിം​സ് കു​ര്യ​ൻ, ജോ​ണി, സെ​സി​ൽ അ​ബ്ര​ഹാം, റാ​ഫേ​ൽ ത​ത്ത​മം​ഗ​ലം ,ജോ​ണ്‍ കാ​രാ​കു​ർ​ശ്ശി,ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ശു​ഭ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts