ബാ​സ്ക​റ്റ് ബോ​ൾ ടൂ​ർ​ണ​മെ​ന്‍​റ്:​കു​ട്ടി​ക്കാ​നം മ​രി​യ​ൻ കോ​ള​ജ് ജേ​താ​ക്ക​ൾ

basketbal-lആ​ലു​വ: ആ​ലു​വ ചൂ​ണ്ടി ഭാ​ര​ത​മാ​താ കോ​ള​ജ് ഓ​ഫ് കൊ​മേ​ഴ്സ് ആ​ൻ​ഡ് ആ​ർ​ട്സി​ൽ ന​ട​ന്നു​വ​ന്ന അ​ഖി​ല​കേ​ര​ള ക​ർ​ദി​നാ​ൾ മാ​ർ ജോ​സ​ഫ് പാ​റേ​ക്കാ​ട്ടി​ൽ ബാ​സ്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍​റ് സ​മാ​പി​ച്ചു. കു​ട്ടി​ക്കാ​നം മ​രി​യ​ൻ കോ​ള​ജ് മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യി.

തേ​വ​ര എ​സ്എ​ച്ച് കോ​ള​ജ്, നി​ർ​മ​ല കോ​ള​ജ് മൂ​വാ​റ്റു​പു​ഴ എ​ന്നീ കോ​ള​ജു​ക​ൾ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. വി​ജ​യി​ക​ൾ​ക്ക് പ്രോ ​വി​കാ​രി ജ​ന​റ​ൽ മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ വ​ട​ക്കും​പാ​ട​ൻ കാ​ഷ് അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു. ഫി​ബ ക​മ്മീ​ഷ​ണ​ർ ഡോ. ​പ്രി​ൻ​സ് കെ. ​മ​റ്റം മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ബെ​ന്നി ജോ​ണ്‍ മാ​രാം​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ജി​ല്ലാ ബാ​സ്ക​റ്റ് ബോ​ൾ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ആ​ശം​സ​യും കാ​യി​കാ​ധ്യാ​പ​ക​ൻ വി​ഷ്ണു ല​ക്ഷ്മ​ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Related posts