ഒ​റ്റനി​മി​ഷം​കൊ​ണ്ട് ബാ​റ്റ​റി ഫുൾ ചാർജ്!

അ​ത്യാ​വ​ശ്യ സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ മൊ​ബൈ​ൽ​ഫോ​ണു​ക​ളു​ടെ ചാ​ർ​ജ് തീ​ർ​ന്നു​പോ​കു​ന്ന​ത് കു​റ​ച്ചൊ​ന്നു​മ​ല്ല ആ​ളു​ക​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​ത്.​ബാ​റ്റ​റി ഫു​ൾ​ചാ​ർ​ജി​ലെ​ത്താ​ൻ മ​ണി​ക്കൂ​റു​ക​ൾ പി​ടി​ക്കു​മെ​ന്ന​തി​നാ​ൽ പ​ല​പ്പോ​ഴും കാ​ലി ബാ​റ്റ​റി​യു​മാ​യാ​ണ് ആ​ലു​ക​ൾ​ക്ക് യാ​ത്ര​ചെ​യ്യേ​ണ്ടി വ​രി​ക.

എ​ന്നാ​ൽ ഫോ​ണ്‍ ബാ​റ്റ​റി ചാ​ർ​ജ് ചെ​യ്യാ​ൻ മ​ണി​ക്കൂ​റു​ക​ൾ കാ​ത്തി​രു​ന്ന നാ​ളു​ക​ൾ​ക്ക് വി​രാ​മ​മാ​യെ​ന്ന സൂ​ച​ന​ക​ളാ​ണ് ശാ​സ്ത്ര​ലോ​കം ന​ൽ​കു​ന്ന​ത്. അ​മേ​രി​ക്ക​യി​ലു​ള്ള ഡ്രെ​ക്സ​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ശാ​സ്ത്ര​ജ്ഞ​രാ​ണ് മി​ന്ന​ൽ വേ​ഗ​ത്തി​ൽ ബാ​റ്റ​റി​ക​ൾ ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നു സ​ഹാ​യി​ക്കു​ന്ന “എം​ക്സീ​ൻ ’പ​ദാ​ർ​ഥം ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. നി​ല​വി​ലു​ള്ള ബാ​റ്റ​റി​ക​ളി​ൽ അ​യ​ണു​ക​ളു​ടെ സ​ഞ്ചാ​ര​ത്തി​നു​ള്ള വ​ഴി​ക​ൾ പ​രി​മി​ത​മാ​ണ്.​അ​തി​നാ​ൽ​ത​ന്നെ ഉൗ​ർ​ജം സം​ഭ​രി​ക്കു​ന്ന ഇ​ല​ക്ട്രോ​ഡു​ക​ളി​ലെ​ത്താ​ൻ അ​യ​ണു​ക​ൾ​ക്ക് കൂ​ടു​ത​ൽ സ​മ​യം വേ​ണ്ടി​വ​രും. ഇ​തു​മൂ​ല​മാ​ണ് ചാ​ർ​ജിം​ഗ് വൈ​കു​ന്ന​തും.

എ​ന്നാ​ൽ എം​ക്സീ​ൻ പ​ദാ​ർ​ഥം ബാ​റ്റ​റി​ക​ളി​ൽ ഉ​പ​യോ​ഗി​ച്ചാ​ൽ അ​യ​ണു​ക​ളു​ടെ സ​ഞ്ചാ​ര​ത്തി​ന് നി​ര​വ​ധി വ​ഴി​ക​ൾ ത​റ​ക്കു​മെ​ന്നാ​ണ് ശാ​സ്ത്ര​ജ്ഞ​രു​ടെ വാ​ദം. ഇ​തി​ലൂ​ടെ ബാ​റ്റ​റി ഫു​ൾ ചാ​ർ​ജ്ചെ​യ്യു​ന്ന​തി​ന് കേ​വ​ലം ഒ​രു സെ​ക്ക​ന്‍റ് സ​മ​യ​മേ വേ​ണ്ടി​വ​രി​ക​യു​ള്ളു​വെ​ന്നും ശാ​സ്ത്ര​ജ്ഞ​മാ​ർ അ​വ​കാ​ശ​പ്പെ​ട്ടു.

Related posts