കരടിയ്ക്കറിയാമോ അതു ബോംബാണെന്ന്! രണ്ടാം ലോകയുദ്ധകാലത്ത് പൊട്ടാതെ കിടന്ന ബോംബുമായി കരടിയുടെ കളി

bearമൃഗങ്ങള്‍ ആകെ ഉപയോഗിക്കുന്ന ആയുധങ്ങള്‍ അവയുടെ പല്ലും നഖവും മാത്രമാണെന്നാണ് പൊതുധാരണ. എന്നാല്‍ പോളണ്ടിലെ പോസ്‌നന്‍ മൃഗശാലയിലുള്ള പെണ്‍കരടി ഈ ധാരണ തിരുത്തിക്കുറിച്ചു. തനിക്ക്് പല്ലും നഖവും മാത്രമല്ല നല്ല ഒന്നാന്തരം ബോംബും വഴങ്ങുമെന്നാണ് ഈ കരടി തെളിയിച്ചത്. രണ്ടാം ലോകയുദ്ധ കാലത്ത് പൊട്ടാതെ കിടന്ന ബോംബാണ് കരടിയ്ക്ക കിട്ടിയത്. സംഗതി എന്താണെന്നറിയാഞ്ഞതിനാല്‍ മൃഗശാലാ അധികൃതര്‍ ഇതിന് അത്ര ശ്രദ്ധ കൊടുത്തില്ല.

എന്നാല്‍ അതിര്‍ത്തി സേനയിലെ ഒരു ഓഫീസര്‍ മൃഗശാല സന്ദര്‍ശിച്ചപ്പോഴാണ് കരടിയുടെ കയ്യിലെ  അജ്ഞാത വസ്തു ശ്രദ്ധയില്‍പെട്ടത്. ഇതേത്തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് രണ്ടാം ലോകയുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന ഹൗവിറ്റ്‌സര്‍ ടാങ്കില്‍ ഉപയോഗിച്ചിരുന്ന ബോംബ് ഷെല്ലാണിതെന്നു മനസിലായത്. ബോംബ്‌ഷെല്‍ സുരക്ഷിതമായി പൊട്ടിച്ചതിനുശേഷം മൃഗശാല അടയ്ക്കുകയും മണിക്കൂറുകളോളം മൃഗശാലയുടെ നിലം പരിശോധിക്കുകയും ചെയ്തു. എ്ന്നാല്‍ പരിശോധനയില്‍ കൂടുതലായൊന്നും കണ്ടെത്താനായില്ല. എന്തായാലും ഈ വസ്തു കണ്ടെടുത്ത നായയോട് നന്ദി പറയുകയാണെന്ന്് മൃഗശാലയുടെ നടത്തിപ്പുകാരില്‍ ഒരാളായ മാര്‍ഗരിതാ ഹോഡിലു പറയുന്നു.

രണ്ടാം ലോകയുദ്ധത്തിനിടയില്‍ യൂറോപ്പിലെമ്പാടും ജര്‍മനി പതിനായിരക്കണക്കിന് ബോംബുകള്‍ വര്‍ഷിച്ചിരുന്നു. നിര്‍മാണ സ്ഥലങ്ങള്‍, സബ്‌വേ സ്‌റ്റേഷനുകള്‍, കനാലുകള്‍, കളിസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇത്തരം ബോംബുകള്‍ കണ്ടെത്തിയിട്ടുണ്ട്. ചരിത്രപ്രാധാന്യമുള്ള ഒരു കോട്ടയുടെ ഉള്ളിലാണ് ഈ മൃഗശാല സ്ഥിതി ചെയ്യുന്നത്. എന്തായാലും കരടി കാരണം ഒരുവന്‍ ദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിലാണ് മൃഗശാലാ അധികൃതര്‍.

Related posts