ബംഗാളികളില്ലാതെ എന്താഘോഷം..! കടത്തനാടിന്റെ നല്ലറയിലും കൊയ്യാന്‍ ബംഗാളികള്‍ തന്നെ ശരണം

kkd-bengali-lവ​ട​ക​ര: നെ​ല്ല് കൊ​യ്യാ​നും മെ​തി​ക്കാ​നും ബം​ഗാ​ളി​ക​ൾ. ക​ട​ത്ത​നാ​ടി​ന്‍റെ നെ​ല്ല​റ എ​ന്ന​റി​യ​പ്പെ​ടു​ന്ന ആ​യ​ഞ്ചേ​രി​യി​ലെ മു​ണ്ട​ക​ൻ പാ​ട​ത്താ​ണ് നെ​ല്ല് കൊ​യ്യാ​ൻ ബം​ഗാ​ളി​ക​ൾ ഇ​റ​ങ്ങി​യ​ത്. നോ​ട്ട് പ്ര​തി​സ​ന്ധി കാ​ര​ണം ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കു മ​റ്റ് തൊ​ഴി​ൽ കു​റ​ഞ്ഞ​തോ​ടെ കൃ​ഷി​പ്പ​ണി​ക്ക് ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. ആ​യ​ഞ്ചേ​രി ടൗ​ണി​ന​ടു​ത്തു​ള്ള വ​യ​ലി​ൽ മൂ​ന്ന് ബം​ഗാ​ളി​ക​ളാ​ണ് പ​ണി ചെ​യ്യു​ന്ന​ത്. നാ​ദി​യ ജി​ല്ല​ക്കാ​ര​നാ​യ പ​ങ്ക​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കൊ​യ്ത്ത്. കൊ​യ്ത്തു ക​ഴി​ഞ്ഞ് ക​റ്റ ഉ​ട​മ​യു​ടെ വീ​ട്ടി​ലെ​ത്തി​ക്കു​ക​യും മെ​തി​ക്കു​ക​യും വേ​ണം.
കെ​ട്ടി​ട നി​ർ​മാ​ണ മേ​ഖ​ല​യി​ലാ​യി​രു​ന്നു ഇ​വ​ർ ജോ​ലി ചെ​യ്തി​രു​ന്ന​തെ​ങ്കി​ൽ മ​ണ​ൽ​ക്ഷാ​മ​വും നോ​ട്ട് പ്ര​തി​സ​ന്ധി​യും കാ​ര​ണം തൊ​ഴി​ൽ കു​റ​ഞ്ഞ​തോ​ടെ കൃ​ഷി​പ്പ​ണി​ക്ക് ത​യ്യാ​റാ​വു​ക​യാ​യി​രു​ന്നു. 700 രൂ​പ വ​രെ കൂ​ലി ല​ഭി​ച്ചി​രു​ന്ന സ്ഥാ​ന​ത്ത് ഇ​പ്പോ​ൾ 500 രൂ​പ​യാ​യി. ഭ​ക്ഷ​ണം സ്വ​ന്തം ചെ​ല​വി​ൽ ക​ഴി​ക്ക​ണം.

നാ​ട്ടി​ൽ കൃ​ഷി​പ്പ​ണി ചെ​യ്യാ​റു​ള്ള പ​രി​ച​യ​ത്തി​ലാ​ണ് പാ​ട​ത്തി​റ​ങ്ങി​യ​തെ​ന്നും ഇ​വി​ടെ ഉ​ൽ​പാ​ദ​നം കു​റ​വാ​ണെ​ന്നും പ​ങ്ക​ജ് പ​റ​ഞ്ഞു. നാ​ട്ടി​ൽ ഇ​തി​ലും കൂ​ടു​ത​ൽ വി​ള​വ് ല​ഭി​ക്കാ​റു​ണ്ടെ​ന്നും കൃ​ഷി​ക്ക് വെ​ള്ളം എ​ത്തി​ക്കാ​ൻ പ​ദ്ധ​തി​യു​ണ്ടെ​ന്നും അ​യാ​ൾ കൂ​ട്ടി​ച്ചേ​ത്തു. വ​യ​ൽ​പ​ണി​ക്ക് തൊ​ഴി​ലാ​ളി​ക​ളെ കി​ട്ടാ​ത്ത​തി​നാ​ൽ മി​ക്ക ക​ർ​ഷ​ക​രും കൃ​ഷി​പ്പ​ണി ഉ​പേ​ക്ഷി​ച്ചു. ചി​ല​യി​ട​ങ്ങ​ളി​ൽ യ​ന്ത്ര​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ കൃ​ഷി​യി​റ​ക്കു​ന്നു​ണ്ടെ​ങ്കി​ലും പൂ​ർ​ണ​തോ​തി​ലാ​യി​ട്ടി​ല്ല.

Related posts