ആർക്കും വേണ്ടേ ഞങ്ങൾക്ക് വേണം..! ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​കൾക്കായി സിപിഐ സം​ഘ​ട​ന രൂ​പീ​ക​രി​ച്ചു ; കേ​ര​ള മൈ​ഗ്ര​ന്‍റ് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ എന്നാണ് പേര്

bengali-lകോ​ട്ട​യം: ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ പേ​രി​ൽ പു​തി​യ സം​ഘ​ട​ന രൂ​പീ​ക​രി​ച്ചു. കേ​ര​ള മൈ​ഗ്ര​ന്‍റ് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ എ​ന്ന പേ​രി​ൽ സി​പി​ഐ​യു​ടെ തൊ​ഴി​ലാ​ളി സം​ഘ​ട​ന​യാ​യ എ​ഐ​ടി​യു​സി​യാ​ണ് പു​തി​യ സം​ഘ​ട​ന രൂ​പീ​ക​രി​ച്ച​ത്. ഇ​ന്ന​ലെ കോ​ട്ട​യ​ത്ത് ന​ട​ന്ന യൂ​ണി​യ​ന്‍റെ പ്ര​ഥ​മ സ​മ്മേ​ള​നം സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന​ത്തി​ന്‍റെ എ​ല്ലാ മേ​ഖ​ല​യി​ലെ​യും സാ​ന്നി​ധ്യ​മാ​യ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി സ​ർ​ക്കാ​ർ പ്ര​ത്യേ​ക നി​യ​മ പ​രി​ര​ക്ഷ ഉ​റ​പ്പ് വ​രു​ത്ത​ണ​മെ​ന്ന് കാ​നം രാ​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളി​ല്ലാ​തെ ഇ​ന്ന് കേ​ര​ള​ത്തി​ലെ ഒ​രു ദി​വ​സ​വും മു​ന്നോ​ട്ട് ച​ലി​ക്കി​ല്ലെ​ന്ന​താ​ണ് വ​സ്തു​ത.
എ​ന്നി​ട്ടും മി​നി​മം കൂ​ലി നി​യ​മ​പ​രി​ര​ക്ഷ​യി​ലൂ​ടെ ഉ​റ​പ്പാ​ക്കി​യ കേ​ര​ള​ത്തി​ൽ നാ​മ​മാ​ത്ര​മാ​യ കൂ​ലി​യും ആ​വ​ശ്യ​ത്തി​നു അ​ടി​സ്ഥാ​ന സൗ​ക​ര്യ​വും ന​ൽ​കാ​തെ ഇ​ത്ത​ര​ക്കാ​രെ ചൂ​ഷ​ണം ചെ​യ്യു​ക​യാ​ണെ​ന്നും കാ​നം രാ​ജേ​ന്ദ്ര​ൻ കു​റ്റ​പ്പെ​ടു​ത്തി. യോ​ഗ​ത്തി​ൽ എ​ഐ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി  വി.​കെ. സ​ന്തോ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ഐ​ടി​യു​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​പി. രാ​ജേ​ന്ദ്ര​ൻ, സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ജെ. ​ഉ​ദ​യ​ഭാ​നു, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി സി.​കെ. ശ​ശി​ധ​ര​ൻ, എ​ഐ​ടി​യു​സി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വാ​ഴൂ​ർ സോ​മ​ൻ, കെ. ​വി​ജ​യ​ൻ​പി​ള്ള, ഡോ. ​ബി​ജു കൈ​പ്പാ​റേ​ട​ൻ, പി.​കെ. ച​ന്ദ്ര​ശേ​ഖ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.  സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ഗ​ര​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ക​ട​ന​വും ന​ട​ന്നു.

സം​ഘ​ട​ന​യു​ടെ ഭാ​ര​വാ​ഹി​ക​ളാ​യി വാ​ഴൂ​ർ സോ​മ​ൻ (പ്ര​സി​ഡ​ന്‍റ്), ബി​നു ബോ​സ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി) കെ. ​വി​ജ​യ​ൻ​പി​ള്ള (വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ്), ബ്രി​ജേ​ഷ് ബാ​ബു, സൂ​ര്യ ബി​നോ​യ്, പി.​കെ. ച​ന്ദ്ര​ശേ​ഖ​ര​ൻ, അ​ബ്ദു​ള്ള പാ​യി​പ്പാ​ട് (ബം​ഗാ​ൾ), സു​രേ​ന്ദ്ര​ൻ റു​ക്ക​യ (ഹ​രി​യാ​ന), ബോ​ബി തോ​മ​സ് (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), പി.​കെ. ജോ​ഷി, അ​ഷ​റ​ഫ് വാ​ടാ​ന​പ്പ​ള്ളി, ജി​തേ​ന്ദ്ര​ർ കു​മാ​ർ (ബീ​ഹാ​ർ), മോ​ഹ​ൻ​ലാ​ൽ (ബീ​ഹാ​ർ), ഡോ. ​ബി​ജു കൈ​പ്പാ​റേ​ട​ൻ, ഡി. ​ക​നി (ത​മി​ഴ്നാ​ട്), സു​ശാ​ന്ത് റോ​യ് (ബം​ഗാ​ൾ) (സെ​ക്ര​ട്ട​റി​മാ​ർ) എ​ന്നി​വ​രെ​യും  തെ​ര​ഞ്ഞെ​ടു​ത്തുആ​സാം, ഒ​റീ​സ, ബി​ഹാ​ർ, ഛത്തീ​സ്ഗ​ഡ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളു​ടെ ക്യാ​ന്പു​ക​ൾ സ​ന്ദ​ർ​ശി​ച്ചാ​ണു പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ തൊ​ഴി​ലാ​ളി​ക​ളെ യൂ​ണി​യ​നി​ൽ ചേ​ർ​ത്ത​ത്.

Related posts