നിറംമാറുന്ന നേതാക്കൾ..! ബീവറേജിന് കെട്ടിടം നൽകിയയാളെ സമരം ചെയ്ത് പിന്തിരിപ്പിച്ചു ചെയർപേഴ്സൺ; നാടുനീളെ ഫ്ളക്സും വച്ചു; പിന്നീട് സംഭവിച്ചത്

peedanamചാ​ല​ക്കു​ടി: മാ​ർ​ക്ക​റ്റി​നു സ​മീ​പം ബീ​വ​റേ​ജ് മ​ദ്യ​വി​ല്പ​ന​കേ​ന്ദ്രം ആ​രം​ഭി​ക്കു​വാ​ൻ കെ​ട്ടി​ടം വാ​ട​ക​യ്ക്കു ന​ൽ​കി​യ വ്യ​ക്തി​യെ പി​ൻ​തി​രി​പ്പി​ച്ച ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​നും മ​റ്റും ന​ഗ​ര​സ​ഭ​യു​ടെ കെ​ട്ടി​ടം ത​ന്നെ മ​ദ്യ​വി​ല്പ​ന കേ​ന്ദ്ര​ത്തി​നു വാ​ട​ക​യ്ക്ക് ന​ൽ​കി​യ​തി​ൽ നാ​ട്ടു​കാ​ർ​ക്ക് പ്ര​തി​ഷേ​ധം. സൗ​ത്ത് ജം​ഗ്്ഷ​നി​ലു​ള്ള ബീ​വ​റേ​ജ് ഒൗട്‌ല​റ്റ് സു​പ്രീം​കോ​ട​തി വി​ധി​യു​ടെ പേ​രി​ൽ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നെ​തി​രെ​യാ​ണ് നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​ത്.

ആ​ദ്യം മാ​ർ​ക്ക​റ്റി​നു പി​ൻ​വ​ശ​ത്തു​ള്ള സ്വ​കാ​ര്യ​വ്യ​ക്തി മ​ദ്യ​വി​ല്പ​ന​കേ​ന്ദ്രം തു​റ​ക്കാ​ൻ കെ​ട്ടി​ടം വാ​ട​ക​യ്ക്കു ന​ൽ​കി​യ വി​വ​രം അ​റി​ഞ്ഞ് വാ​ർ​ഡ് കൗ​ണ്‍​സി​ല​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധം ന​ട​ന്നു. ടൗ​ണി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കൗ​ണ്‍​സി​ല​റു​ടെ സ്വ​ന്തം പേ​രു​വെ​ച്ച് പ്ര​തി​ഷേ​ധ ഫ്ള​ക്സ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച് വാ​ട​ക​യ്ക്ക് കെ​ട്ടി​ടം ന​ൽ​കി​യ വ്യ​ക്തി​യെ അ​പ​മാ​നി​ച്ചു.
ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​മു​ദാ​യ നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ എ​ത്തി വാ​ട​ക​യ്ക്കു ന​ൽ​കി​യ വ്യ​ക്തി​യെ പി​ന്തി​രി​പ്പി​ക്കു​ക​യും ചെ​യ്തു.

ഇ​തി​നു​ശേ​ഷ​മാ​ണ് നാ​ട​കീ​യ​മാ​യി ഇ​തെ മാ​ർ​ക്ക​റ്റി​നു​ള്ളി​ൽ ത​ന്നെ മ​ദ്യ​വി​ല്പ​ന​കേ​ന്ദ്രം തു​റ​ക്കാ​ൻ ന​ഗ​ര​സ​ഭ ഭ​ര​ണ​ക​ക്ഷി അ​നു​വാ​ദം ന​ൽ​കി​യ​ത്. മ​ദ്യ​വി​പ​ത്തി​നെ​തി​രെ ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ർ​ത്തി​ച്ച് കെ​ട്ടി​ട ഉ​ട​മ​യെ പി​ന്തി​രി​പ്പി​ച്ച സ​മു​ദാ​യ നേ​താ​ക്ക​ളെ​യും സാം​സ്കാ​രി​ക നേ​താ​ക്ക​ളെ​യും ന​ഗ​ര​സ​ഭ വ​ഞ്ചി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നു നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

Related posts