മ​ദ്യം വാ​ങ്ങാ​നെ​ത്തി​യ യു​വാ​വി​നെ ബി​വ​റേ​ജ് ജീ​വ​ന​ക്കാ​ർ മ​ർ​ദി​ച്ചതായി പരാതി; ആവശ്യ പ്പെട്ട മദ്യം നൽകാത്തത് ചോദ്യം ചെയ്ത തിനാണ് ക്രൂരമായി മർദിച്ചത്; ബിവറേജ് ജീവനക്കാർക്കെതിരെ വ്യാപകപരാതി

bevarage--kilivathilആ​ല​ങ്ങാ​ട്:  മ​ദ്യം വാ​ങ്ങാ​നെ​ത്തി​യ യു​വാ​വി​നെ ബി​വ​റേ​ജ് ജീ​വ​ന​ക്കാ​ർ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചെ​ന്ന് പ​രാ​തി. ആ​ലു​വ-​പ​റ​വൂ​ർ റോ​ഡി​ൽ കോ​ട്ട​പ്പു​റം ബി​വ​റേ​ജ് ഔ​ട്ട്‌​ലെ​റ്റി​ലെ ജീ​വ​ന​ക്കാ​രാ​ണ് മ​ദ്യം വാ​ങ്ങാ​നെ​ത്തി​യ പ​റ​വൂ​ർ ചെ​റി​യ​പ്പി​ള്ളി സ്വ​ദേ​ശി അ​ജീ​ഷിനെ (28) ​മ​ർ​ദി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​യി​രു​ന്ന സം​ഭ​വം.

ബി​വ​റേ​ജി​ൽ മ​ദ്യം വാ​ങ്ങാ​നെ​ത്തി​യ അ​ജീ​ഷ് 1,620 രൂ​പ ന​ൽ​കി​യ​ശേ​ഷം ര​ണ്ടു ലി​റ്റ​ർ വി​ല കൂ​ടി​യ മ​ദ്യം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ജീ​വ​ന​ക്കാ​ർ കു​റ​ഞ്ഞ മ​ദ്യ​മാ​ണ് ന​ൽ​കി​യ​തെ​ന്നും ഇ​ത് ചോ​ദ്യം ചെ​യ്ത ജീ​വ​ന​ക്കാ​ർ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. മ​ർ​ദ​ന​മേ​റ്റ് അ​വ​ശ​നി​ല​യി​ലാ​യ അ​ജീ​ഷി​നെ ആ​ല​ങ്ങാ​ട് വെ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്ഐ എ​ൽ. അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മെ​ത്തി​യാ​ണ് പ​റ​വൂ​ർ ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

കോ​ട്ട​പ്പു​റം ബി​വ​റേ​ജി​ന്‍റെ ഔ​ട്ട്‌​ലെ​റ്റി​ൽ കി​ളി​വാ​തി​ലി​ലൂ​ടെ അ​മ്പ​തു രൂ​പ അ​ധി​കം ന​ൽ​കി​യാ​ൽ മ​ദ്യം വാ​ങ്ങു​ന്ന ആ​ൾ ക്യൂ ​നി​ൽ​ക്കേ​ണ്ടെ​ന്നും, മ​ദ്യം വാ​ങ്ങി ബാ​ല​ൻ​സ് പണം ചോ​ദി​ച്ചാ​ൽ  ജീ​വ​ന​ക്കാ​രു​ടെ ഗു​ണ്ട​ക​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തു​മെ​ന്നും ഇ​വ​ർ​ക്കെ​തി​രേ നേ​ര​ത്തെ ത​ന്നെ പ​രാ​തി​യു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം മ​ദ്യം വാ​ങ്ങാ​നെ​ത്തി​യ പ​റ​വൂ​ർ സ്വ​ദേ​ശി​യെ ബാ​ല​ൻ​സ് പൈ​സ ചോ​ദി​ച്ച​തി​ന്‍റെ പേ​രി​ൽ ഇ​വി​ടെ ഗു​ണ്ട​ക​ൾ  മ​ർ​ദി​ച്ചി​രു​ന്നെ​ന്നും നാ​ട്ടു​കാ​ർ പ​റ‍​യു​ന്നു.

Related posts