വ്യാപക പ്രതിഷേധം..! വിദേശ മദ്യ വില്പനശാലയുടെ വരവ് തു​റ​വൂ​രി​ൽ നാ​ട്ടു​കാ​ർ ഒന്നിച്ച് ചേർന്ന് ത​ട​ഞ്ഞപ്പോൾ അമ്പലപ്പുഴ​യി​ൽ പോ​ലീ​സ് സ​ഹാ​യ​ത്തോ​ടെ തു​ട​ങ്ങി

ambalapuzha-srike-sതു​റ​വൂ​ർ/അമ്പലപ്പുഴ: ബി​വ​റേ​ജ​സ് കോ​ർ​പ്പ​റേ​ഷ​ന്‍റെ ചി​ല്ല​റ വി​ല്പ​ന ശാ​ല​ക​ൾ മാ​റ്റി​സ്ഥാ​പി​ക്കു​ന്ന​തി​നെ ചൊ​ല്ലി ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം ശ​ക്തം. തു​റ​വൂ​രി​ൽ ബി​വ​റേ​ജ​സ് കോ​ർ​പ്പ​റേ​ഷ​ന്‍റെ ചി​ല്ല​റ മ​ദ്യ​വി​ല്പ​ന​ശാ​ല മാ​റ്റി സ്ഥാ​പി​ക്കു​വാ​നു​ള്ള നീ​ക്കം നാ​ട്ടു​കാ​ർ ത​ട​ഞ്ഞ​പ്പോ​ൾ അമ്പലപ്പുഴ​യി​ൽ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ലും പോ​ലീ​സ് സ​ഹാ​യ​ത്തോ​ടെ വി​ദേ​ശ​മ​ദ്യ വി​ല്പ​ന​ശാ​ല പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി.

തു​റ​വൂ​ർ ക​വ​ല​യ്ക്ക് തെ​ക്കു​ഭാ​ഗ​ത്ത് ദേ​ശി​യ പാ​ത​യോ​ര​ത്ത് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന മ​ദ്യ വി​ല്പ​ന​ശാ​ല പു​ത്ത​ൻ​ച​ന്ത​യ്ക്ക് പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്താ​യി വ​ള്ള​ത്ത​റ ഭാ​ഗ​ത്തേ​ക്ക് മാ​റ്റി സ്ഥാ​പി​ക്കു​വാ​നു​ള്ള നീ​ക്ക​മാ​ണ് നാ​ട്ടു​കാ​ർ ത​ട​ഞ്ഞ​ത്.ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ലോ​റി​യി​ലെ​ത്തി​ച്ച മ​ദ്യം ഇ​വി​ടെ മുമ്പ് വ​ളം ഡി​പ്പോ​യാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​ലേ​ക്ക് ഇ​റ​ക്കു​വാ​നു​ള്ള നീ​ക്ക​മാ​ണ് നാ​ട്ടു​കാ​ർ ത​ട​ഞ്ഞ​ത്.

നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം നേ​രി​ടാ​ൻ കു​ത്തി​യ​തോ​ട്, പ​ട്ട​ണ​ക്കാ​ട് എ​സ്ഐ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​വും ഉ​ണ്ടാ​യി​രു​ന്നു. സമ രത്തിനു മദ്യനിരോധന സമിതി ആലപ്പുഴ രൂപത ഡയറക്ടർ ഫാ. എഡ് വേർഡ് പുത്ത ൻപുര യ്ക്കൽ, ഫാ. ജോർജ് മാവും കൂട്ടത്തിൽ, തു​റ​വൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നി​താ സോ​മ​ൻ, സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി സു​രേ​ഷ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മ​ഞ്ചു രാ​മ​നാ​ഥ​ൻ, പ്രീ​താ പു​രു​ഷ​ൻ, ഷൈ​മോ​ൾ, ഫി​ലോ​മി​നാ ഓ​മ​ന​ക്കു​ട്ട​ൻ, ര​ജ്ജി​ത്ത്, അ​നീ​ഷ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നൂ​റോ​ളം സ്ത്രി​ക​ളും ഉ​പ​രോ​ധ​സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ബി​ജെ​പി, കോൺഗ്രസ് പാർട്ടികളുടെ നേ തൃത്വത്തിലും സ​മ​രം ന​ട​ന്നു. ശ​ക്ത​മാ​യ എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് മ​ദ്യം ഇ​റ​ക്കാ​നാ​കാ​തെ അ​ധി​കൃ​ത​ർ പി​ൻ​മാ​റി. വ​രും ദി​വ​സ​ങ്ങ​ളി​ൽ സ​മ​രം ശ​ക്ത​മാ​ക്കു​മെ​ന്ന് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. രാ​ത്രി​ എട്ടര യോടെ മദ്യ വില്പനശാല തുറ ക്കില്ലെന്ന അധികൃതരുടെ ഉറപ്പ് ലഭിച്ച തോടെയാണ് നാട്ടുകാർ സമരം അവസാനിപ്പിച്ചത്. അ​തേ​സ​മ​യം നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ലും പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​ന്പ​ല​പ്പു​ഴ​യി​ൽ വി​ദേ​ശ​മ​ദ്യ വി​ല്പ​ന​ശാ​ല തു​റ​ന്ന് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.

അ​ന്പ​ല​പ്പു​ഴ ക​ച്ചേ​രി മു​ക്കി​ന് കി​ഴ​ക്കു ഭാ​ഗ​ത്താ​യു​ണ്ടാ​യി​രു​ന്ന വി​ല്ല​ന​ശാ​ല​യാ​ണ് കോ​ട​തി വി​ധി​യെ തു​ട​ർ​ന്ന് പ​റ​വൂ​രി​ലേ​ക്ക് മാ​റ്റി സ്ഥാ​പി​ച്ച​ത്. പ്ര​ദേ​ശ​വാ​സി​ക​ളാ​യ സ്ത്രീ​ക​ളു​ൾ​പ്പ​ടെ നി​ര​വ​ധി​പേ​ർ മ​ദ്യ​ശാ​ല പ്ര​ദേ​ശ​ത്തു പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

പ​റ​വൂ​ർ ലൈ​ബ്ര​റി​ക്ക് പ​ടി​ഞ്ഞാ​റു വ​ശ​ത്താ​യാ​ണ് പു​തി​യ വി​ല്പ​ന​ശാ​ല തു​റ​ന്നി​രി​ക്കു​ന്ന​ത്. നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്താ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് വ​ൻ​പോ​ലീ​സ് സ​ന്നാ​ഹം സ്ഥ​ല​ത്ത് നി​ല​യു​റ​പ്പി​ച്ചി​രു​ന്നു. ആ​രാ​ധ​നാ​ല​യ​ങ്ങ​ളും വി​ദ്യാ​ല​യ​വും സ്ഥി​തി ചെ​യ്യു​ന്ന പ്ര​ദേ​ശ​ത്ത് മ​ദ്യ വി​ല്പ​ന​ശാ​ല പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത് നാ​ട്ടു​കാ​രെ ആ​ശ​ങ്ക​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

കൂ​ടാ​തെ ഷാ​പ്പു മു​ക്ക്, ഗ​ലീ​ലി​യ, സാ​ഗ​ര എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യ മ​യ​ക്കു​മ​രു​ന്ന്, ക​ഞ്ചാ​വ് തു​ട​ങ്ങി​യ​വ​യു​ടെ ഉ​പ​യോ​ഗ​വു​മു​ണ്ടെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.വി​ദേ​ശ മ​ദ്യ​ഷാ​പ്പ് വ​ന്ന​തോ​ടെ കൂ​ടു​ത​ൽ അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യു​ള്ള​താ​യും ആ​ക്ഷേ​പ​മു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ൽ സ​മ​രം ശ​ക്ത​മാ​ക്കു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Related posts