ഭ​ര​ത് ച​ന്ദ്ര​ന്‍ ഐപിഎസ് വീ​ണ്ടു​മെ​ത്തു​ന്നു; ര​ഞ്ജി പ​ണി​ക്ക​റി​ന്‍റെ തി​ര​ക്ക​ഥ​യി​ൽ ഷാ​ജി കൈ​ലാ​സാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്

suresh25പ്രേ​ക്ഷ​ക​ർ​ക്ക് ഏ​റെ ഇ​ഷ്ട​പ്പെ​ട്ട സു​രേ​ഷ് ഗോ​പി ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൊ​ന്നാ​ണ് ഭ​ര​ത് ച​ന്ദ്ര​ൻ ഐ​പി​എ​സ്. ക​മ്മീ​ഷ​ണ​ർ എ​ന്ന ഷാ​ജി കൈ​ലാ​സ് ചി​ത്രം ഇ​ന്നും പ്രേ​ക്ഷ​ക​ർ​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട​താ​വാ​ൻ നി​ര​വ​ധി കാ​ര​ണ​ങ്ങ​ളു​ണ്ട്. ച​ടു​ത​ല​യാ​ർ​ന്ന ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളും ആ​വേ​ശ​മു​യ​ർ​ത്തു​ന്ന തീ​പ്പൊ​രി ഡ​യ​ലോ​ഗു​ക​ളു​മു​ള്ള ചി​ത്ര​ത്തി​ലെ ഡ​യ​ലോ​ഗു​ക​ൾ ഇ​ന്നും പ്രേ​ക്ഷ​ക​ർ​ക്ക് മ​ന​ഃപാ​ഠ​മാ​ണ്.ഹി​റ്റ് സി​നി​മ​ക​ളു​ടെ ത​ന്പു​രാ​ക്ക​ൻ​മാ​രാ​യ ര​ഞ്ജി പ​ണി​ക്ക​ർ, ഷാ​ജി കൈ​ലാ​സ് ടീ​മി​നോ​ടൊ​പ്പം സു​രേ​ഷ് ഗോ​പി​യും ചേ​ർ​ന്ന​തോ​ടെ അ​ത് മ​റ്റൊ​രു വ​ലി​യ വി​ജ​യ​മാ​യി മാ​റു​ക​യാ​യി​രു​ന്നു.

നീ​ണ്ട ഇ​ട​വേ​ള​യ്ക്കു ശേ​ഷ​മാ​ണ് സു​രേ​ഷ് ഗോ​പി പോ​ലീ​സ് വേ​ഷ​ത്തി​ൽ വീ​ണ്ടു​മെ​ത്തു​ന്ന​ത്. സി​നി​മ​യ്ക്ക് പു​റ​മേ രാ​ഷ്്ട്രീ​യ​ത്തി​ലും ചു​വ​ടു​വച്ച താ​ര​മി​പ്പോ​ൾ ജ​ന​സേ​വ​ന​ത്തി​നൊ​പ്പം ത​ന്നെ സി​നി​മ​യെ​ക്കൂ​ടി മു​ന്നോ​ട്ടു കൊ​ണ്ടുപോ​കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. ഭ​ര​ത് ച​ന്ദ്ര​നാ​യി സു​രേ​ഷ് ഗോ​പി വീ​ണ്ടു​മെ​ത്തു​ന്നു എ​ന്ന​താ​ണ് പു​തി​യ വാ​ർ​ത്ത. ര​ഞ്ജി പ​ണി​ക്ക​റി​ന്‍റെ തി​ര​ക്ക​ഥ​യി​ൽ ഷാ​ജി കൈ​ലാ​സാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ക​മ്മീ​ഷ​ണ​ർ, ഭ​ര​ത് ച​ന്ദ്ര​ൻ ഐ​പി​എ​സ് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യി​ട്ടാ​ണ് ഈ ​ചി​ത്രം ഒ​രു​ക്കു​ന്ന​ത്. ചി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വര​ങ്ങ​ളൊ​ന്നും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

ഇ​ൻ​സ്പെ​ക്ട​ർ ബ​ൽ​റാം, ബ​ൽ​റാം വേ​ഴ്സ​സ് താ​രാ​ദാ​സ്, പ​ട്ട​ണ​ത്തി​ൽ സു​ന്ദ​ര​ൻ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ൾ നി​ർ​മി​ച്ച ലിബ​ർ​ട്ടി ബ​ഷീ​റാ​ണ് സു​രേ​ഷ് ഗോ​പി ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ബി​സി​ന​സി​ൽ മാ​ത്രം ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച ലി​ബ​ർ​ട്ടി ബ​ഷീ​ർ നീ​ണ്ട കാ​ല​യ​ള​വി​നു ശേ​ഷ​മാ​ണ് നി​ർ​മാ​താ​വാ​കു​ന്ന​ത്. ചി​ത്രം അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്നു​ണ്ടെ​ന്ന കാ​ര്യ​ത്തെ​ക്കു​റി​ച്ച് നി​ർ​മാ​താ​വ് ത​ന്നെ​യാ​ണ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

Related posts