ഭാവന ബിസിയാണ്‌

bhavanaതെ​ന്നി​ന്ത്യ​ൻ താ​രസു​ന്ദ​രി ഭാ​വ​ന​യ്ക്കി​പ്പോ​ൾ തി​ര​ക്കാ​ണ്. മ​ല​യാ​ള സി​നി​മാ പ്രേ​മി​ക​ൾ നെ​ഞ്ചേ​റ്റി​യ ഹ​ണി ബീ​യു​ടെ ര​ണ്ടാം ഭാ​ഗ​ത്തി​ന്‍റെ റി​ലീ​സ​ടു​ക്കു​ന്പോ​ൾ പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​കു​ന്ന ആ​ദ​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​ര​ക്കു​ക​ളി​ലാ​ണ് താ​രം. ആ​സി​ഫ് അ​ലി​യും ഭാ​വ​ന​യും ഒ​ന്നി​ച്ച അ​ഡ്വ​ഞ്ചേ​ഴ്സ് ഓ​ഫ് ഓ​മ​ന​ക്കു​ട്ട​നും ഉ​ട​ൻ തി​യ​റ്റ​റു​ക​ളി​ലെ​ത്തും. മ​ല​യാ​ള​ത്തി​ൽ മാ​ത്ര​മ​ല്ല ക​ന്ന​ഡ​യി​ലും തെ​ലു​ങ്കി​ലു​മാ​യി ര​ണ്ടു സി​നി​മ​ക​ളാ​ണ് ചി​ത്രീ​ക​ര​ണ​ത്തി​നൊ​രു​ങ്ങു​ന്ന​ത്.

ക​ന്ന​ഡ സൂ​പ്പ​ർ​താ​രം ശി​വ്രാ​ജ് കു​മാ​റി​ന്‍റെ ത​ഗ​രു​വി​ൽ നാ​യി​ക​യാ​കു​ന്ന​ത് ഭാ​വ​ന​യാ​ണ്. ക​ന്ന​ഡ​യി​ലേ​ക്ക് ഭാ​വ​ന അ​ര​ങ്ങേ​റി​യ ജാ​ക്കി​യു​ടെ സം​വി​ധാ​യ​ക​ൻ ദു​നി​യാ സൂ​രി​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യുന്ന​ത്. മ​ല​യാ​ള​ത്തി​ൽ സൂ​പ്പ​ർ ഹി​റ്റാ​യ ചാ​ർ​ളി തെ​ലു​ങ്കി​ലേ​ക്ക് മാ​റ്റു​ന്പോ​ൾ ഭാ​വ​ന​യാ​ണ് ടെ​സ​യാ​കു​ന്ന​ത്.

Related posts