ഇതാണ് യഥാര്‍ഥ സ്‌നേഹം, നടിയെ ആശ്വസിപ്പിക്കാന്‍ കാമുകന്‍ പറന്നെത്തി, താങ്ങും തണലുമായി കൂടെയുണ്ടാകുമെന്ന് ഉറപ്പ്, കേസിന്റെ കാര്യങ്ങള്‍ നോക്കുന്നതും നവീന്‍

naveenകൊച്ചിയില്‍ ആക്രമണത്തിനിരയായ നടിയെ ചേര്‍ത്തു പിടിച്ച് ആശ്വസിപ്പിക്കാന്‍ കാമുകനെത്തി. കന്നഡ സിനിമയിലെ പ്രമുഖ നിര്‍മാതാവായ നവീനാണ് തന്റെ കാമുകിയ്ക്കുണ്ടായ ദുര്യോഗത്തില്‍ മനം നൊന്ത് ബംഗളുരുവില്‍ നിന്നും കൊച്ചിയിലേക്ക് പറന്നെത്തിയത്. 2012ലാണ് ഇരുവരും പരിചയപ്പെടുന്നത്.

നടിക്കെതിരായ ആക്രമണമുണ്ടായതിന്റെ പിറ്റേദിവസം തന്നെ കൊച്ചിയില്‍ പറന്നിറങ്ങിയ നവീനാണ് ഇപ്പോള്‍ കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെടുന്ന നവീന്റെ ആവശ്യപ്രകാരം കര്‍ണാടക സര്‍ക്കാരിലെ ഉന്നതരും സംഭവത്തില്‍ ഇടപ്പെട്ടിട്ടുണ്ട്. മാനസികമായി തകര്‍ന്ന നടിക്ക് എല്ലാ പിന്തുണയും നല്കുന്നത് നവീനാണെന്നാണ് ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും നല്കുന്ന വിവരം.

നവീന്‍ നിര്‍മിച്ച റോമിയോ എന്ന ചിത്രത്തില്‍ നായിക ഈ നടിയായിരുന്നു. അന്നു മുതലാണ് ഇരുവരുടെയും പ്രണയം പൂത്തത്‌.  ആദ്യമൊക്കെ ഇരുവരും പ്രണയവാര്‍ത്ത നിഷേധിച്ചെങ്കിലും പിന്നീട് ചില ടെലിവിഷന്‍ പരിപാടികളിലൂടെ നടി തന്നെയാണ് തങ്ങളുടെ വിവാഹക്കാര്യം വെളിപ്പെടുത്തിയത്. ഈ വര്‍ഷം വിവാഹമുണ്ടാകുമെന്നാണ് മുമ്പ് വെളിപ്പെടുത്തിയിരുന്നത്. എന്നാല്‍ പുതിയ സംഭവ വികാസങ്ങള്‍ വിവാഹം നീട്ടിവയ്ക്കുന്നതിലേക്ക് നയിക്കുമെന്നാണ് കരുതപ്പെടുന്നത്. കാമുകന്റെ സാമീപ്യം നടിയ്ക്ക് വലിയ ആശ്വാസമാകുകയാണ്. സിനിമാ രംഗത്തുള്ള ഒട്ടനവധി പേര്‍ നടിയ്ക്ക് പിന്തുണയുമായി ഇതിനകം മുമ്പോട്ടു വന്നിട്ടുണ്ട്. വിഷയത്തില്‍ നടി കാണിച്ച ധൈര്യത്തെ എല്ലാവരും അഭിനന്ദിക്കുകയാണ്.

Related posts