സ്വര്‍ണനിറത്തില്‍ കുളിച്ച് ഭാവന! വിവാഹചിത്രങ്ങള്‍ കാണാം…

കന്നഡ നടനും നിര്‍മ്മാതാവുമായ നവീനുമായുള്ള നടി ഭാവനയുടെ വിവാഹം തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വച്ച് നടന്നു. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

ഇതുവരെ എല്ലാവിധ പിന്തുണയുമായി കൂടെനിന്ന ആരാധകര്‍ക്കും മാധ്യമ സുഹൃത്തുക്കള്‍ക്കും നന്ദിയറിയിക്കാനും ഭാവന മറന്നില്ല. വൈകുന്നേരം തൃശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററിലാണ് സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ക്കായുള്ള വിരുന്ന്.

ഞായറാഴ്ചയായിരുന്നു ഭാവനയുടെ മെഹന്തിയിടീല്‍ ചടങ്ങ്. മലയാളത്തിന്റെ യുവനടി ഭാവനയുടെ മെഹന്തിയുടെയും വിവാഹത്തിന്റെയും ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കുന്നത്. കൂടുതല്‍ ചിത്രങ്ങള്‍ ചുവടെ…

Related posts