പൃ​ഥ്വി രാ​ജ് ചി​ത്ര​ത്തി​ൽ നി​ന്നു ഭാ​വ​ന പിൻമാറിയിട്ടില്ലെ​ന്നു സം​വി​ധാ​യ​ക​ൻ

bhavana
പൃ​ഥ്വി രാ​ജ് നാ​യ​ക​നാ​കു​ന്ന ’ആ​ദം’ എ​ന്ന ചി​ത്ര​ത്തി​ൽ നി​ന്നു ഭാ​വ​ന​ പിൻമാറിയതായുള്ള വാ​ർ​ത്ത​ക​ൾ നി​ഷേ​ധി​ച്ച് സം​വി​ധാ​യ​ക​ൻ ജി​നു എ​ബ്ര​ഹാം. താ​ൻ മു​ൻ​പ് പ്ര​ഖ്യാ​പി​ച്ച അ​ഭി​നേ​താ​ക്ക​ൾ​ക്കു മാ​റ്റ​മൊ​ന്നു​മി​ല്ലെ​ന്നും സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് അ​ടു​ത്ത ആ​ഴ്ച ത​ന്നെ തു​ട​ങ്ങു​മെ​ന്നും ജിനു പ​റ​ഞ്ഞു. ര​ണ്ടു യു​വാ​ക്ക​ളു​ടെ സൗ​ഹൃ​ദ​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന ചി​ത്ര​ത്തി​ൽ ന​രേ​നാ​ണ് പൃ​ഥ്വി​രാ​ജി​ന്‍റെ സൃ​ഹൃ​ത്താ​യി എ​ത്തു​ന്ന​ത്. ജോ​ഷി സം​വി​ധാ​നം ചെ​യ്ത ’റോ​ബി​ൻ ഹു​ഡാ​ണ്’ പൃ​ഥ്വി​യും ന​രേ​നും ഭാ​വ​ന​യും ഒ​ന്നി​ച്ച​ഭി​ന​യി​ച്ച അ​വ​സാ​ന ചി​ത്രം. ചിത്രത്തിൽ നിന്നു ഭാവന പിൻമാറിയെന്നുള്ള വിവരം നേരത്തെ പൃഥ്വി രാജ് തന്‍റെ ഫേസ് ബുക്കിൽ പോസ്റ്റിൽ പങ്കുവച്ചിരുന്നു.

Related posts