തമിഴന്‍ ഡാ..! നടിയുടെ പേരും ചിത്രവും തമിഴ് പത്രത്തില്‍; തമിഴ് മാധ്യമങ്ങള്‍ക്കെതിരേ വനിതാ കമ്മീഷന്‍; വെബ്‌സൈറ്റുകളിലും സോഷ്യല്‍ മീഡിയയിലും പ്രചാരണം നടത്തിയവരും കുടുങ്ങും

bhavana_news_17c06

കൊ​​​ച്ചി: ന​​​ടി ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വാ​​​ർ​​​ത്ത​​​ക​​​ളി​​​ൽ ന​​​ടി​​​യു​​​ടെ പേ​​​രും ചി​​​ത്ര​​​വും ന​​​ൽ​​​കു​​​ന്ന​​​തി​​​നെ​​​തി​​​രേ അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ത​​​മി​​​ഴ്നാ​​​ട് വ​​​നി​​​താ ക​​​മ്മീ​​​ഷ​​​നും ത​​​മി​​​ഴ്നാ​​​ട് പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ൻ​​​സ് വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്‌​​​ട​​​ർ​​​ക്കും കേ​​​ര​​​ള വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ൻ ക​​​ത്ത​​​യ​​​ച്ചു.

നി​​​യ​​​മ​​​ലം​​​ഘ​​​നം ന​​​ട​​​ത്തി​​​യ​​​വ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​നും ക​​​ത്തി​​​ൽ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ എം.​​​സി. ജോ​​​സ​​​ഫൈ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഓ​​​ണ്‍​ലൈ​​​ൻ മാ​​​ഗ​​​സി​​​നു​​​ക​​​ളി​​​ലും വെ​​​ബ്സൈ​​​റ്റു​​​ക​​​ളി​​​ലും സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ലും ഈ ​​​രീ​​​തി​​​യി​​​ൽ പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രെ​​​യും കേ​​​ര​​​ള വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ൻ ക​​​ർ​​​ശ​​​ന നി​​​യ​​​മ​​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും. സം​​​ഭ​​​വ​​​ത്തെ തു​​​ട​​​ർ​​​ന്നു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ന​​​ൽ​​​കി​​​യ വാ​​​ർ​​​ത്ത​​​ക​​​ളി​​​ൽ പേ​​​രും ചി​​​ത്ര​​​വും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള ഭാ​​​ഗ​​​ങ്ങ​​​ൾ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി നീ​​​ക്കം ചെ​​​യ്യു​​​ന്ന​​​തി​​​ന് കേ​​​ര​​​ള​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള സ്ഥാ​​​പ​​​ന​​​ങ്ങ​​​ളോ​​​ടും വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Related posts