ബി​ജു മേ​നോ​ൻ കലിപ്പിലാണ്..!

ബി​ജു മേ​നോ​ൻ നാ​യ​ക​നാ​കു​ന്ന പ​ട​യോ​ട്ടം എ​ന്ന സി​നി​മ​യു​ടെ പു​തി​യ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ബി​ജു മേ​നോ​ന്‍റെ ത​ക​ർ​പ്പ​ൻ ലു​ക്കി​ലു​ള്ള ഫോ​ട്ടോ​യാ​ണ് പോ​സ്റ്റ​റി​ലു​ള്ള​ത്. ചെ​ങ്ക​ര ര​ഘു​വെ​ന്ന ക​ഥാ​പാ​ത്ര​മാ​യി​ട്ടാ​ണ് ചി​ത്ര​ത്തി​ൽ ബി​ജു മേ​നോ​ൻ അ​ഭി​ന​യി​ക്കു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് കാ​സ​ർ​ഗോ​ട്ടേക്ക് ചെ​ങ്ക​ര ര​ഘു​വും സം​ഘ​വും യാ​ത്ര​തി​രി​ക്കു​ന്നു. അ​വ​രു​ടെ യാ​ത്ര​യു​ടെ​യും ല​ക്ഷ്യ​ത്തി​ന്‍റെ​യും ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. ന​ർ​മ​ത്തി​ന്‍റെ മേ​ന്പൊ​ടി​യി​ലാ​ണ് ചി​ത്ര​ത്തി​ലെ ക​ഥ പ​റ​യു​ന്ന​ത്. റ​ഫീ​ഖ് ഇ​ബ്രാ​ഹിം ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ദി​ലീ​ഷ് പോ​ത്ത​ൻ, ഹ​രീ​ഷ് ക​ണാ​ര​ൻ, ശ്രീ​നാ​ഥ്, അ​ല​ൻ​സി​യ​ർ, സു​ധി​കോ​പ്പ, മി​ഥു​ൻ ര​മേ​ഷ് എ​ന്നി​വ​രും വേ​ഷ​മി​ടു​ന്നു.

Related posts