തന്റെ ബിനാമിയെന്ന് വിജിലന്‍സ് ആരോപിക്കുന്ന ബാബുറാമുമായി തനിക്ക് ബന്ധമില്ലെന്ന് കെ.ബാബു

ekm-kbabuകൊച്ചി: തന്റെ ബിനാമിയെന്ന് വിജിലന്‍സ് ആരോപിക്കുന്ന ബാബുറാമുമായി ഒരു ബന്ധവുമില്ലെന്ന് മുന്‍ മന്ത്രി കെ.ബാബു. കൊച്ചിയില്‍ വിജിലന്‍സ് ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരായ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ബാബുറാമിനെ അറിയാം. പല പരിപാടികളിലും അദ്ദേഹം എന്നെ വിളിക്കുകയും സഹകരിക്കുകയും ചെയ്തിട്ടുണ്ട്. തനിക്കെതിരേ ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ ബാബുറാം വിജിലന്‍സ് ഡയറക്ടര്‍ക്ക് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയ വിവരം അറിയില്ല. ബാബുറാമിന്റെ ബിസിനസുകളുമായോ ഇടപാടുകളുമായോ തനിക്ക് ഒരു ബന്ധവുമില്ലെന്നും കെ.ബാബു കൂട്ടിച്ചേര്‍ത്തു.

Related posts