ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന ആ​രോ​പ​ണം ത​ള്ളി ബി​നീ​ഷ് കോ​ടി​യേ​രി; ആരോപണം ഉന്നയിച്ച എ.​എ​ൻ.​രാ​ധാ​കൃ​ഷ്ണ​നെ​തി​രേ മാ​ന​ന​ഷ്ട​ക്കേ​സ് ന​ൽ​കും

bineeshതി​രു​വ​ന​ന്ത​പു​രം: കൊ​ച്ചി​യി​ൽ ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന ആ​രോ​പ​ണം ത​ള്ളി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റ‍െ മ​ക​നും ന​ട​നു​മാ​യ ബി​നീ​ഷ് കോ​ടി​യേ​രി രം​ഗ​ത്ത്.

ത​ന്നെ കേ​സി​ലേ​ക്ക് അ​നാ​വ​ശ്യ​മാ​യി വ​ലി​ച്ചി​ഴ​യ്ക്ക​രു​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ത​ന്‍​റെ പേ​രി​ൽ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച ബി​ജെ​പി നേ​താ​വ് എ.​എ​ൻ.​രാ​ധാ​കൃ​ഷ്ണ​നെ​തി​രേ മാ​ന​ന​ഷ്ട​ക്കേ​സ് ന​ൽ​കു​മെ​ന്നും ബി​നീ​ഷ് കോ​ടി​യേ​രി പ​റ​ഞ്ഞു.

ന​ടി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ പ​ങ്ക് അ​ന്വേ​ഷി​ക്കാ​ൻ പോ​ലീ​സ് ത​യാ​റാ​ക​ണ​മെ​ന്ന് ചൊ​വ്വാ​ഴ്ച എ.​എ​ൻ.​രാ​ധാ​കൃ​ഷ്ണ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Related posts