ഒ​രു​മി​ച്ചു പി​റ​ന്ന പി​ഞ്ചോ​മ​ന​ക​ൾക്ക് ആ​ശു​പ​ത്രി​യി​ൽ പിറന്നാൾ ആ​ഘോ​ഷം; ഇ​രി​ട്ടി വ​ള്ള്യാ​ട് പു​ത്ത​ൻ പു​ര​യി​ൽ ഷി​ബു- ര​മ്യ ദ​മ്പ​തി​ക​ളു​ടെ മ​ക്കളുടെ ജന്മദിനമാണ്  ആശുപത്രി അധികൃതർ ആഘോഷമാക്കിയത്

മ​ട്ട​ന്നൂ​ർ: ഒ​രു​മി​ച്ചു പി​റ​ന്ന പി​ഞ്ചോ​മ​ന​ക​ളു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ചു ബ​ന്ധു​ക്ക​ളും ആ​ശു​പ​ത്രി അ​ധി​കൃ​ത​രും. മ​ട്ട​ന്നൂ​ർ എ​ച്ച്എ​ൻ​സി മ​ൾ​ട്ടി സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ലാ​ണ് ഈ ​അ​പൂ​ർ​വ ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​ത്. ഇ​രി​ട്ടി വ​ള്ള്യാ​ട് പു​ത്ത​ൻ പു​ര​യി​ൽ ഷി​ബു- ര​മ്യ ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ അ​മി​യ, അ​ർ​ച്ച, അ​മി​ലി​യ എ​ന്നീ പി​ഞ്ചോ​മ​ന​ക​ളു​ടെ ഒ​ന്നാം പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ണ് ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ​ത്.

ആ​ശു​പ​ത്രി​യി​ൽ പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച ഹാ​ളി​ലാ​ണ് പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന കു​രു​ന്നു​ക​ളു​ടെ ബ​ന്ധു​ക്ക​ളെ​യും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രെ​യും മ​റ്റും പ​ങ്കെ​ടു​പ്പി​ച്ചു ആ​ഘോ​ഷം ന​ട​ത്തി​യ​ത്. മൂ​ന്നു കു​രു​ന്നു​ക​ളും കേ​ക്ക് മു​റി​ച്ചാ​ണ് ത​ങ്ങ​ളു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ച​ത്. പി​റ​ന്നാ​ൾ കു​രു​ന്നു​ക​ൾ​ക്ക് ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റി​ന്‍റെ ഉ​പ​ഹാ​ര​വും പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​വ​ർ​ക്ക് മ​ധു​ര​വും ന​ൽ​കി.

ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ൽ 23നു ​രാ​വി​ലെ​യാ​ണ് ര​മ്യ മൂ​ന്ന് പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ജ​ന്മം ന​ൽ​കി​യ​ത്. ഡോ. ​രേ​ഖ​യു​ടെ ശു​ശ്രൂ​ഷ​യി​ലാ​യി​രു​ന്നു പ്ര​സ​വം ന​ട​ന്ന​ത്. പി​റ​ന്നാ​ൾ ആ​ഘോ​ഷ ച​ട​ങ്ങി​ൽ പ​ബ്ലി​ക്ക് റി​ലേ​ഷ​ൻ മാ​നേ​ജ​ർ റാ​ഫി പാ​റ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ.​ആ​ർ. രേ​ഖ, ഡോ.​അ​ഹ​മ്മ​ദ് ന​സീ​ഫ്, ഡോ.​അ​ശ്വ​നി, ഷി​ജാ​സ് മം​ഗ​ലാ​ട്ട്, എം.​ഷ​മ്മാ​സ്, അ​ബി​ൻ ബാ​ബു, പാ​റ​യി​ൽ സ​ജീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Related posts