എന്റീശ്വരാാാ… ആവശ്യമെങ്കില്‍ നുണ പറയാം; മോദിയെ പുകഴ്ത്തിപ്പറയുന്നതില്‍ തെറ്റില്ലെന്നും ബിജെപി നേതാവ്; ബിജെപി ഇപ്പോള്‍ ചെയ്യുന്നത് ഇതുതന്നെയല്ലേയെന്ന് സോഷ്യല്‍മീഡിയ

ബം​ഗ​ളൂ​രു: ആ​വ​ശ്യ​മെ​ങ്കി​ൽ നു​ണ പ​റ​യാ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പു​ക​ഴ്ത്തി​പ്പ​റ​യു​ന്ന​തി​ൽ തെ​റ്റി​ല്ലെ​ന്നു​മു​ള്ള ക​ർ​ണാ​ട​ക​യി​ലെ മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വ് കെ.​എ​സ്. ഈ​ശ്വ​ര​പ്പ​യു​ടെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡ​യ​യി​ൽ വൈ​റ​ലാ​കു​ന്നു. വീ​ഡി​യോ​യെ അ​ടി​സ്ഥാ​ന​മാ​ക്കി നി​ര​വ​ധി ട്രോ​ളു​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. ബി​ജെ​പി ഇ​പ്പോ​ൾ ചെ​യ്യു​ന്ന​തും അ​തു​ത​ന്നെ​യാ​ണ​ല്ലോ​യെ​ന്നാ​ണ് ഒ​രു ട്രോ​ൾ.

ഒ​രു​കാ​ര്യ​വും അ​റി​യി​ല്ലെ​ന്നു പ​റ​യ​രു​ത്. അ​റി​യാ​ത്ത കാ​ര്യ​ത്തെ​ക്കു​റി​ച്ച് ആ​വ​ശ്യ​മെ​ങ്കി​ൽ ക​ള്ളം പ​റ​യാം. വാ​ജ്പേ​യി​യു​ടെ ഭ​ര​ണ​കാ​ല​ത്തു പാ​ക്കി​സ്ഥാ​നി​ക​ൾ ഇ​ന്ത്യ​ൻ പ​ട്ടാ​ള​ക്കാ​രെ കൊ​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന കാ​ര്യം നി​ങ്ങ​ൾ​ക്ക​റി​യാ​മോ? അ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ നി​ങ്ങ​ൾ പ​റ​യ​ണം, വാ​ജ്പേ​യി ഭ​ര​ണ​കാ​ല​ത്തു പാ​ക്കി​സ്ഥാ​നി​ക​ൾ ഇ​ന്ത്യ​ൻ പ​ട്ടാ​ള​ക്കാ​രെ തൊ​ടാ​ൻ ധൈ​ര്യം കാ​ണി​ച്ചി​ട്ടി​ല്ലെ​ന്ന്- ഈ​ശ്വ​ര​പ്പ പ​റ​യു​ന്നു.

ന​രേ​ന്ദ്ര മോ​ദി​യു​ടെ കാ​ര്യ​ത്തി​ൽ നി​ങ്ങ​ൾ പ​റ​യ​ണം, പാ​ക്കി​സ്ഥാ​നി​ക​ളെ വെ​റു​തെ വി​ട്ടി​ട്ടി​ല്ലെ​ന്ന്. ന​രേ​ന്ദ്ര മോ​ദി ക​രു​ത്ത​നാ​യ മ​നു​ഷ്യ​നാ​ണ്. അ​തി​നാ​ൽ അ​ങ്ങ​നെ പ​റ​യു​ന്ന​തി​ൽ എ​ന്താ​ണു തെ​റ്റ്? നി​ങ്ങ​ൾ​ക്കു കൂ​ടു​ത​ലൊ​ന്നും അ​റി​യ​ണ​മെ​ന്നി​ല്ല, എ​ങ്കി​ലും ന​രേ​ന്ദ്ര മോ​ദി​യു​ടെ പേ​ര് ഉ​പ​യോ​ഗി​ക്ക​ണം. മോ​ദി ശ​ക്ത​നാ​ണെ​ന്നു ലോ​കം മു​ഴു​വ​ൻ അം​ഗീ​ക​രി​ച്ച കാ​ര്യ​മാ​ണ്. അ​തി​നാ​ൽ അ​ൽ​പം പൊ​ക്കി​പ്പ​റ​യു​ന്ന​തി​ൽ എ​ന്താ​ണ് കു​ഴ​പ്പ​മെ​ന്നും ഈ​ശ്വ​ര​പ്പ ചോ​ദി​ക്കു​ന്നു. അ​തേ​സ​മ​യം വി​വാ​ദ​ത്തെ​ക്കു​റി​ച്ചു ഈ​ശ്വ​ര​പ്പ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Related posts