ഉത്തര്‍പ്രദേശ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുന്നേറ്റം, മഥുരയില്‍ കോണ്‍ഗ്രസ്, ചിത്രത്തിലെ ഇല്ലാതെ മുലായം, ആദ്യ പരീക്ഷണത്തില്‍ വീഴാത്തതിന്റെ ആശ്വാസത്തില്‍ യോഗിയും

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന് ആദ്യ പരീക്ഷയുടെ ആദ്യ ഘട്ടത്തില്‍ ആശ്വസിക്കാം. നിയമസഭ തെരഞ്ഞെടുപ്പിലെന്ന പോലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലും ബിജെപി മുന്നേറുന്ന കാഴ്ച്ചയാണ് ആദ്യ മണിക്കൂറുകളില്‍ പുറത്തുവരുന്നത്. തെരഞ്ഞെടുപ്പ് നടന്ന പതിനാറില്‍ പതിനാല് മുനിസിപ്പാലിറ്റികളിലും ബിജെപിയാണ് മുന്നില്‍. മുലായംസിംഗിന്റെ എസ്പിയും മായാവതിയുടെ ബിഎസ്പിയും വളരെ പിന്നിലാണ്. മഥുരയില്‍ ഗംഭീര പ്രകടനം നടത്തി കോണ്‍ഗ്രസ് കരുത്തുകാട്ടി.

മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്കും 198 മുനിസിപ്പല്‍ കൗണ്‍സിലുകളിലും 438 നഗര പഞ്ചായത്തുകളിലുമാണ് മൂന്നു ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടന്നത്. വാരണാസി, അലഹബാദ്, ലഖ്നൗ, കാണ്‍പൂര്‍, ഗാസിയാബാദ്, മീററ്റ് , ആഗ്ര, ഗൊരഖ്പൂര്‍, മൊറാദാബാദ്, ബറേലി, അയോധ്യ എന്നിവിടങ്ങളിലാണ് ബി.ജെ.പിക്ക് മുന്നേറ്റം.

ഫിറോസാബാദ്, സഹരണ്‍പുര്‍, അലിഗഡ്, ഝാന്‍സി എന്നിവിടങ്ങളിലാണ് ബി.എസ്.പി ലീഡ് ചെയ്യുന്നത്. മഥുരയാണ് കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നത് എന്നാല്‍ സമാജ്വാദി പാര്‍ട്ടിക്ക് ഒരിടത്തുപോലും മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ചില വാര്‍ഡുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. സിതാപൂരിലെ ലെഹെര്‍പുര്‍, ഫിറോസാബാദിലെ ഒരു വാര്‍ഡ് എസ്.പിക്കൊപ്പമാണ്. മീററ്റില്‍ ബിഎസ്പിയാണ് ഇപ്പോള്‍ മുന്നില്‍.

Related posts