ഈ ചിത്രത്തിനു പിന്നിലെ രഹസ്യം അറിയാമോ? ലോകത്തെ ഏറ്റവുമധികം ആകര്‍ഷിച്ച ചിത്രങ്ങളിലൊന്ന്, ആറിയാം ആ ചരിത്രം…

xpbliss-1040x580അജിത്ത് ജി. നായര്‍

വിന്‍ഡോസ് എക്‌സ്പി ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കാന്‍ തുടങ്ങിയ കാലം തൊട്ടേ നമ്മള്‍ എന്നും കാണുന്ന ചിത്രങ്ങളിലൊന്നാണിത്. വിശാലമായ പുല്‍മൈതാനവും മേഘങ്ങളാല്‍ നിറഞ്ഞ നീലാകാശവുമുള്ള പശ്ചാത്തലചിത്രം കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവരുടെ മനസില്‍ എന്നും നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്നു. ഇത് സത്യമോ കൃത്രിമമായി ചമയ്ച്ചതോ എന്ന ചോദ്യം പലരും ചോദിച്ചിട്ടുണ്ട്. ആ ചിത്രത്തിനു പിന്നിലെ കഥയറിയേണ്ടേ?
‘ബ്ലിസ്’, രണ്ടു പതിറ്റാണ്ടു മുമ്പ്  ചാള്‍സ് ഒ’ ഡയര്‍ പകര്‍ത്തിയ  ചിത്രം ഈ പേരിലാണറിയപ്പെടുന്നത്. ഇനി ഈ ചിത്രത്തിനു പിന്നിലെ കഥയിലേക്കു വരാം. നാഷണല്‍ ജോഗ്രഫിക് ഫോട്ടോഗ്രാഫറായിരുന്ന ഡയര്‍ തന്റെ കാമുകിയായ (ഇപ്പോള്‍ ഭാര്യ) ഡാഫ്‌നെയെ കാണാന്‍ വടക്കന്‍ കാലിഫോര്‍ണിയയിലൂടെ പോകുന്നതിനിടയിലാണ് ഈ ചിത്രം പകര്‍ത്തുന്നത്. നമ്മള്‍ കാണുന്നതു പോലെ  ഒരു പുല്‍മേടല്ല ഇത്. സൊനോമ കൗണ്ടിയിലെ ഒരു മുന്തിരി ത്തോപ്പിന്റെ ചിത്രമായിരുന്നു ഇത്.
ചിത്രം പകര്‍ത്തി കുറച്ചു നാള്‍ക്കു ശേഷം ഇദ്ദേഹം ഈ ചിത്രം ഇമേജ് ലൈസന്‍സിങ് സര്‍വ്വീസായ കോര്‍ബിസില്‍ സമര്‍പ്പിച്ചു. 1989ല്‍ ബില്‍ ഗേറ്റ്‌സ് സ്ഥാപിച്ചതാണ് കോര്‍ബിസ്. ചിത്രം മൈക്രോസോഫ്റ്റിന്റെ കണ്ണില്‍പ്പെട്ടു. അവര്‍ ചിത്രത്തിന്റെ അവകാശം വില നല്‍കി ഡയറില്‍ നിന്നും സ്വന്തമാക്കി. 2001ല്‍ വിന്‍ഡോസ് എക്‌സ്പി പുറത്തിറക്കിയപ്പോള്‍ ഈ ചിത്രം പ്രശസ്തമായിത്തീരുകയും ചെയ്തു.

1

വിന്‍ഡോസുമായുണ്ടാക്കിയ കരാര്‍ പ്രകാരം എത്ര തുകയ്ക്കാണ് ചിത്രം കൈമാറിയതെന്ന് ഡയര്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും ഒരു സിംഗിള്‍ ഫോട്ടോയ്ക്ക് ലഭിച്ചതില്‍ വച്ച് ഏറ്റവും വലിയ തുകകളിലൊന്നാണ് ഡയറിന് കിട്ടിയത് എന്നു കണക്കാക്കുന്നു. ബ്ലിസ് പകര്‍ത്തപ്പെട്ട അതേ പ്രദേശം സിമോണ്‍ ഗോള്‍ഡിന്‍ എന്ന ഫോട്ടോഗ്രാഫര്‍ പത്തുവര്‍ഷത്തിനുശേഷം പകര്‍ത്തി. സമൃദ്ധമായ പച്ചപ്പിന്റെ സ്ഥാനത്ത് ഉണങ്ങിയ കാഴ്ചകളായിരുന്നു ലഭിച്ചത്.  വിന്‍ഡോസ് എക്‌സ്പിയ്ക്ക് നല്‍കി വന്ന സാങ്കേതികത 2014ല്‍ മൈക്രോസോഫ്റ്റ് പിന്‍വലിച്ചതോടെ ബ്ലിസിന്റെ ഔദ്യോഗിക ജീവിതത്തിനും വിരാമമായി.

Related posts