ബാറിൽ വെച്ച് അക്ഷയ്കുമാർ കുത്തേറ്റ് മരിച്ചു; മ​​​ദ്യ​​​പി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യു​​​ണ്ടാ​​​യ വാ​​​ക്കു​​ത​​​ർ​​​ക്ക​​ത്തമാണ് കൊലപാത കത്തിലേക്ക് നയിച്ചതെന്ന് പോലീസ്; സംഭവത്തിൽ മൂന്ന് പേർ അറസ്റ്റ്

ക​​​ള​​​മ​​​ശേ​​​രി: ബാ​​​റി​​​ൽ മ​​​ദ്യ​​​പി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യു​​​ണ്ടാ​​​യ വാ​​​ക്കു​​ത​​​ർ​​​ക്ക​​ത്തെ​​തു​​ട​​ർ​​ന്ന് ക​​ത്തി​​ക്കു​​ത്തേ​​റ്റ് യു​​വാ​​വ് മ​​രി​​ച്ചു. ആ​​​ലു​​​വ മു​​​പ്പ​​​ത്ത​​​ടം പാ​​​ല​​​റ ക​​​ണ്ണി​​​ക​​​മ​​​ലി വീ​​​ട്ടി​​​ൽ അ​​​ക്ഷ​​​യ് കു​​​മാ​​​ർ (22) ആ​​​ണ് മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ​​​ത്. സം​​​ഭ​​​വ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ഏ​​​ലൂ​​​ർ നോ​​​ർ​​​ത്ത് സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ക​​​ള​​​ത്തി​​​ങ്ക​​​ൽ വീ​​​ട്ടി​​​ൽ റെ​​​നീ​​​ഷ് (31), കൊ​​​ള​​​വേ​​​ലി വീ​​​ട്ടി​​​ൽ സ​​​നീ​​​ഷ് (28), ക​​​ള​​​രി​​​പ്പ​​​റ​​​ന്പി​​​ൽ വീ​​​ട്ടി​​​ൽ അ​​​നി​​​ൽ​​​കു​​​മാ​​​ർ (28) എ​​​ന്നി​​​വ​​​രെ പോ​​ലീ​​സ് അ​​​റ​​​സ്റ്റു​​ചെ​​യ്തു.

ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി ഏ​​​ലൂ​​​രി​​​ലെ ബാ​​​റി​​​ലാ​​​ണ് സം​​​ഭ​​​വം . ക​​​സേ​​​ര​​​യു​​​ടെ പേ​​​രി​​​ലാ​​​ണ് ത​​​ർ​​​ക്കം ആ​​​രം​​​ഭി​​​ച്ച​​​തെ​​​ന്നാ​​​ണ് സൂ​​​ച​​​ന. വാ​​​ക്കു​​ത​​​ർ​​​ക്ക​​​ത്തി​​​നൊ​​​ടു​​​വി​​​ൽ പ്ര​​​തി​​​ക​​​ളി​​​ലൊ​​​രാ​​​ൾ ക​​​ത്തി​​​യെ​​​ടു​​​ത്ത് അ​​​ക്ഷ​​​യ് കു​​​മാ​​​റി​​നെ കു​​​ത്തി​. ക​​​ഴു​​​ത്തി​​​ൽ മു​​​റി​​​വേ​​​റ്റ അ​​​ക്ഷ​​​യി​​നെ സ​​​മീ​​​പ​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ഇ​​​ന്ന​​​ലെ രാ​​ത്രി മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞു.

Related posts