ബൊറൂസിയ ക്ലബിന്റെ ബസ് തകര്‍ത്തത് റഷ്യക്കാരന്‍, ഇസ്‌ലാമിക തീവ്രവാദികളല്ല സ്‌ഫോടനത്തിനു പിന്നില്‍, സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ തകര്‍ച്ചയും നഷ്ടവും ആക്രമണത്തിന് കാരണം

boruziaകഴിഞ്ഞ പതിനൊന്നിന് എ എസ് മോണോക്കയുമായുള്ള യൂറോപ്യന്‍  ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ഫൈനല്‍ ലീഗുമത്സരത്തില്‍ പങ്കെടുക്കുവാന്‍  സ്‌റ്റേഡിയത്തിലേക്ക് പുറപ്പെട്ട ബൊറൂസിയ  ഡോര്‍ട്ടുമുണ്ട് ടീം അംഗങ്ങള്‍ അടങ്ങിയ ബസ് ബോംബ് സ്‌ഫോസനത്തില്‍ തകര്‍ക്കുവാന്‍ ശ്രമിച്ചത് ഇസ്‌ലാമിക തീവ്രവാദികള്‍ അല്ലെന്നു പോലീസ് വെളിപ്പെടുത്തല്‍. വെള്ളിയാഴ്ച്ച രാവിലെ ഏഴുമണിയോടെ റഷ്യക്കാരനായ സെര്‍ജേ വി എന്നൊരാള്‍ പിടിയില്‍ ആയതോടെയാണ് രണ്ടാഴ്ചയില്‍ അധികമായ അഭ്യൂഹങ്ങള്‍ക്ക് അന്ത്യമായത്. 28 കാരനായ  ഇയാള്‍ വാഡിന് വ്യൂട്ടന്‍ബര്‍ഗ് സംസ്ഥാനത്തിലെ  റ്യുബിങ്ങനില്‍ ചെറിയ ഇലട്രിക്ക് സ്ഥാപനം നടത്തുന്നയാളാണ്.

ഭീകരവാദികളുമായി ബന്ധമില്ലാത്ത ഇയാള്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ നിരവധി ബോണ്ടുകള്‍ വാങ്ങുകയും അതിന്റെ വിലയിടിവില്‍ വന്‍ നഷ്ട്ടം സംഭവിക്കുമെന്ന് ഭയക്കുകയും, അതിനു പരിഹാരമായി ബൊറൂസിയില്‍ നിന്ന് മൂന്നര മില്യണ്‍ യൂറോ വാങ്ങിയെടുക്കുവാനും ആയിട്ടായിരുന്നു ആക്രമണം നടത്തിയത്. ഇയാള്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

ഡോ. മുഹമ്മദ് അഷ്‌റഫ്‌

Related posts