ബാറില്‍ വച്ച് കാമുകന്‍ പറഞ്ഞു, നമ്മുക്ക് പിരിഞ്ഞേക്കാമെന്ന്, ഇത്രയും നാളും പ്രേമിച്ചതിന് നഷ്ടപരിഹാരം വേണമെന്ന് കാമുകിയും, പെട്ടി നിറയെ പണം കൊടുത്ത് കാമുകന്‍ പോയി, പിന്നെ നടന്നത് ട്വിസ്റ്റ്

ബന്ധം വേര്‍പ്പെടുത്താന്‍ തീരുമാനിച്ച കാമുകന്‍ കാമുകിക്ക് ശമ്പളമായി നല്‍കിയത് രണ്ടു മില്യണ്‍ യുവാന്‍. എന്നാല്‍ ഈ തുക മതിയാകില്ലെന്ന് പറഞ്ഞ യുവതി പണം ഉപേക്ഷിച്ചു. ചൈനയിലെ ഹാംഗ്‌സ്ഹു സിറ്റിയിലാണ് അല്‍പ്പം അസാധാരണമായ സംഭവം നടന്നത്. ഇവിടെ പ്രവര്‍ത്തിക്കുന്ന ഒരു ബാറിനുള്ളില്‍ വെച്ചാണ് യുവാവ് കാമുകിക്ക് പണം നല്‍കിയത്. ഇവര്‍ ഉപേക്ഷിച്ച് പോയ പണം നിറച്ച പെട്ടി കണ്ടെത്തിയത് ബാറിലെ ജീവനക്കാരായിരുന്നു.

ആരോ മറന്നു വെച്ച പെട്ടിയാകുമെന്ന് കരുതി ഇതുമായി അകത്തേക്കു പോയപ്പോഴാണ് പെട്ടി തുറന്ന് പണം മുഴുവന്‍ നിലത്തേക്കു വീണത്. തുടര്‍ന്നു ഇവര്‍ സംഭവം പോലീസില്‍ അറിയിച്ചു. പിന്നീട് ഇവരെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പെട്ടിയുടെ ഉടമയെ കണ്ടെത്തുകയായിരുന്നു. ഐടി പ്രഫഷണലായ ഇയാള്‍ രണ്ടു പെണ്‍കുട്ടികള്‍ക്കൊപ്പമാണ് ഇവിടെ എത്തിയത്.

കാമുകിയുമായി വാക്കു തര്‍ക്കത്തിലേര്‍പ്പട്ട ഇയാള്‍ തന്റെ കാമുകിയായിരുന്നതിന്റെ ശമ്പളമായി പെട്ടി നിറയെ പണം ഇവര്‍ക്കു നല്‍കിയതിനു ശേഷം ബാറില്‍ നിന്നു പോകുകയായിരുന്നു. അല്‍പ്പ സമയത്തിനു ശേഷം പെട്ടി അവിടെ തന്നെ ഉപേക്ഷിച്ച് കാമുകിയും മടങ്ങി. പോലീസെത്തി അല്‍പ സമയത്തിനു ശേഷം പെട്ടിയുടെ യഥാര്‍ത്ഥ ഉടമയും ഇവിടെ തിരികെ എത്തി.

താന്‍ ശമ്പളമായി മുന്‍ കാമുകിക്ക് ഈ പണം നല്‍കിയതാണെന്നും, എന്നാല്‍ അവര്‍ ഇത് മതിയാകില്ല തനിക്ക് പത്ത് മില്യണ്‍ യുവാനാണ് വേണ്ടതെന്നും പറഞ്ഞ് ഈ പണം ഉപേക്ഷിക്കുകയായിരുന്നുവെന്നും അദ്ദേഹം പോലീസിനോട് പറഞ്ഞു. പണം സ്വീകരിച്ചില്ലെന്ന് അവര്‍ പറഞ്ഞതിനെ തുടര്‍ന്ന് താന്‍ തിരികെ എടുക്കുവാന്‍ വന്നതാണെന്നും അദ്ദേഹം പോലീനെ അറിയിച്ചു.

Related posts