ജർമനിക്കു തോൽവി, ബ്രസീലിനു സമനില

മോ​സ്കോ: നി​ല​വി​ലെ​ ജേ​താ​ക്ക​ളാ​യ ജ​ർ​മ​നി​ക്ക് ലോ​ക​ക​പ്പ് ഫു​ട്ബോൾ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഞെ​ട്ടി​പ്പി​ക്കു​ന്ന തോ​ൽ​വി. ഗ്രൂ​പ്പ് എ​ഫി​ലെ പോ​രാ​ട്ട​ത്തി​ൽ മെ​ക്സി​ക്കോ 1-0ന് ​ജ​ർ​മ​നി​യെ അ​ട്ടി​മ​റി​ച്ചു. 35-ാം മി​നി​റ്റി​ൽ ഈ​ർ​വിം​ഗ് ലൊ​സാ​നോ​യാ​യി​രു​ന്നു ജ​ർ​മ​ൻ വി​ധി നി​ർ​ണ​യി​ച്ച ഗോ​ൾ നേ​ടി​യ​ത്. ലോ​ക​ക​പ്പ് ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ജ​ർ​മ​നി പ​രാ​ജ​യ​പ്പെ​ടു​ന്ന​ത് 1982നു​ശേ​ഷം ഇ​താ​ദ്യ​മാ​ണ്.

ഇന്നലെ നടന്ന അവസാന മത്സരത്തിൽ ബ്രസീലിനെ സ്വിറ്റ് സർലൻഡ് 1-1 സമനിലയിൽ കുടുക്കി. ഗ്രൂ​പ്പ് ഇ​യി​ലെ പോരാ ട്ടത്തിൽ 20-ാം മി​നി​റ്റി​ൽ ഫി​ലി​പ്പെ കു​ടി​ഞ്ഞോയുടെ ലോംഗ്റേഞ്ച് ഷോട്ടിലൂടെ ബ്രസീൽ മുന്നിലെ ത്തി. ഒരു ഗോ ളിന്‍റെ കടവുമായി ര​ണ്ടാം പ​കു​തി​യി​ൽ ഇറങ്ങിയ സ്വി​റ്റ്സ​ർ​ല​ൻ​ഡ് മി​ക​ച്ച​ പ്രകടനം കാഴ്ചവച്ചു. 50-ാം മിനിറ്റിൽ ജെ​ർ​ദ​ൻ ഷ​കീ​രി എടുത്ത കോർണ ർ കിക്കിൽനിന്ന് ഉജ്വല ഹെഡറി ലൂടെ സ്റ്റീ​വ​ൻ സൂ​ബ​ർ സ്വിറ്റ്സർ ലൻഡിനു സമനില സമ്മാനിച്ചു.

ജർമനിക്കെതിരേ ഇറങ്ങിയ മെ​ക്സി​ക്കോ​ ക്യാ​പ്റ്റ​ൻ റാ​ഫേ​ൽ മാ​ർ​കേ​സ് അ​ഞ്ച് ലോ​ക​ക​പ്പ് ക​ളി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ താ​ര​മെ​ന്ന നേ​ട്ടം സ്വ​ന്ത​മാ​ക്കി. മെ​ക്സി​ക്കോ​യു​ടെ അ​ന്‍റോ​ണി​യോ കാ​ർ​ബ​ഹാ​ൽ, ജ​ർ​മ​നി​യു​ടെ ലോ​ത​ർ മ​ത്തേ​വൂ​സ് എ​ന്നി​വ​ർ അ​ഞ്ച് ലോ​ക​ക​പ്പ് വീ​തം ക​ളി​ച്ചി​ട്ടു​ണ്ട്. ഇ​റ്റ​ലി​യു​ടെ ഗോ​ളി ജി​യാ​ൻ ലൂ​യി​ജി ബ​ഫ​ൺ അ​ഞ്ച് ലോ​ക​ക​പ്പി​ന്‍റെ ഭാ​ഗ​മാ​യെ​ങ്കി​ലും 1998ൽ ​ക​ള​ത്തി​ലി​റ​ങ്ങി​യി​രു​ന്നി​ല്ല.

ഗ്രൂ​പ്പ് ഇ​യി​ൽ സെ​ർ​ബി​യ 1-0ന് ​കോ​സ്റ്റാ​റി​ക്ക​യെ കീ​ഴ​ട​ക്കി. 56-ാം മി​​​നി​​​റ്റി​​​ൽ കോ​​​ളോ​​​റോ​​​വ് നേടിയ ഫ്രീ​കി​ക്ക് ഗോ​ളാ​ണ് സെ​ർ​ബി​യ​യ്ക്ക് ജ​യം ന​ല്കി​യ​ത്. ശനിയാഴ്ച രാത്രി നടന്ന മത്സരത്തിൽ ക്രൊയേഷ്യ 2-0ന് നൈജീരിയ യെ തോൽപ്പിച്ചു.

Related posts