ദേശീയപതാക കാണിക്കുമ്പോള്‍ കസേരയില്‍ ലൈംഗികബന്ധത്തില്‍ ഏർപ്പെടുന്നവരുടെ ചിത്രം; ബ്രണ്ണൻ കോളജിലെ വിവാദ മാഗ സിന്‍റെ എഡിറ്ററടക്കം 13 പേർക്കെതിരെ കേസ്

magazine കണ്ണൂർ: തലശേരി ബ്രണ്ണന്‍ കോളജിലെ മാഗസിൻ വിവാദവുമായി ബന്ധപ്പെട്ട് എഡിറ്ററടക്കം 13 പേർക്കെതിരെ കേസ്. എബിവിപി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ധർമ്മടം പോലീസാണ് കേസ് എടുത്തിരിക്കുന്നത്. കോളജിന്‍റെ125‌-ാം വാര്‍ഷികാഘോഷങ്ങള്‍ക്കിടെ പുറത്തിറക്കിയ മാഗസിൻ ദേശീയപതാകയേയും ദേശീയഗാനത്തേയും ആക്ഷേപിക്കുന്നതാണെന്നായിരുന്നു ആരോപണം.

സിനിമ തിയറ്ററില്‍ ദേശീയപതാക കാണിക്കുമ്പോള്‍ കസേരയില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന രണ്ടുപേരുടെ ചിത്രമായിരുന്നു വിവാദങ്ങൾക്ക് വഴിവച്ചത്. ഇത് വിവാദമായതോടെ മാഗസിന്‍ വിതരണം നിര്‍ത്തിവച്ചിരുന്നു.

അതേസമയം, മാഗസിന്‍ ഉളളടക്കത്തെ തെറ്റായി കാണേണ്ടതില്ലെന്നായിരുന്നു എഡിറ്റോറിയല്‍ ബോര്‍ഡിന്‍റെ നിലപാട്. മാഗസിനെതിരെ പ്രതിഷേധവുമായി എബിവിപിക്ക് പുറമേ, കെഎസ്‌യുവും രംഗത്തെത്തിയിരുന്നു.

Related posts