ത​ക​ർ​ന്നുവീ​ണ പാ​ല​ത്തി​ൽ നി​ന്നും തലനാരിഴയ്ക്ക് രക്ഷപെട്ട് യുവതി; പാ​ലം ത​ക​ർ​ന്നു വീ​ഴു​ന്ന പേ​ടി​പ്പെ​ടു​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു

ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് നി​റ​ഞ്ഞു ക​വി​ഞ്ഞൊ​ഴു​കു​ന്ന ന​ദി​ക്കു കു​റു​കെ നി​ർ​മി​ച്ച പാ​ല​ത്തി​ൽ ഗ്രാ​മ​വാ​സി​ക​ളെ മ​റു​ക​രെ എ​ത്തി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പാ​ലം ത​ക​ർ​ന്നു വീ​ഴു​ന്ന പേ​ടി​പ്പെ​ടു​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു. അ​പ​ക​ട​ത്തി​ൽ നി​ന്നും ഒ​രു യു​വ​തി ക​ഷ്ടി​ച്ചാ​ണ് ര​ക്ഷ​പെ​ട്ട​ത്.

ചൈ​ന​യി​ലെ വെ​ൻ​ക്വി​യോ​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. താ​ത്കാ​ലി​ക​മാ​യി നി​ർ​മി​ച്ച പാ​ല​ത്തി​ൽ കൂ​ടി​യാ​യി​രു​ന്നു ഗ്രാ​മ​വാ​സി​ക​ളെ മ​റു​വ​ശ​ത്ത് എ​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന​ത്. അ​വ​സാ​നം വ​ന്ന യു​വ​തി പാ​ല​ത്തി​ൽ കൂ​ടി വ​രു​ന്പോ​ൾ പാ​ലം ത​ക​രാ​ൻ ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. സ​മീ​പം നി​ന്ന​വ​ർ ഇ​തു ക​ണ്ട​തി​നെ തു​ട​ർ​ന്ന് യു​വ​തി​യോ​ട് വേ​ഗം വ​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​വ​ർ ഓ​ടിവ​ന്ന് ക​ര​യി​ൽ ക​യ​റു​ക​യും പാ​ലം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു വീ​ഴു​ക​യു​മാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. ക​ഴി​ഞ്ഞ ജൂ​ലൈയിലു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ർ​ന്ന് ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന പാ​ലം ത​ക​ർ​ന്നു പോ​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് ഗ്രാ​മ​വാ​സി​ക​ൾ​ക്കാ​യി താ​ത്കാ​ലി​ക​മാ​യ ഈ ​പാ​ലം നി​ർ​മി​ച്ച​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി ഇ​വി​ടെ​യു​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന മ​ഴ​യെ തു​ട​ർ​ന്ന് ന​ദി​യി​ലെ വെ​ള്ളം ഉ​യ​രു​ക​യും പാ​ലം ത​ക​രു​ക​യു​മാ​യി​രു​ന്നു.

Related posts