അ​പൂ​ര്‍വ സ​ഹോ​ദ​ര​ങ്ങ​ള്‍

brothersബാ​ഴ്‌​സ​ലോ​ണ: ബ്ര​സീ​ലി​യ​ന്‍ ടീ​മി​ലെ അ​പൂ​ര്‍വ സ​ഹോ​ദ​ര​ങ്ങ​ളാ​ണ് നെ​യ്മ​റും ഡാ​നി ആ​ല്‍വ്‌​സും. നെ​യ്മ​ര്‍ ബാ​ഴ്‌​സ​യി​ലെ​ത്തി​യ​പ്പോ​ഴും അ​വി​ടെ സ​ഹാ​യ​ത്തി​ന് ഡാ​നി ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍, ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ ഡാ​നി ആ​ല്‍വ്‌​സ് ക്ല​ബ് വി​ട്ട് യു​വ​ന്‍റ​സി​ല്‍ ചേ​ക്കേ​റി. എ​ന്നി​രു​ന്നാ​ലും ഇ​രു​വ​രു​ടെ​യും സൗ​ഹൃ​ദ​ത്തി​ന് ഒ​രു കോ​ട്ട​വും ത​ട്ടി​യി​രു​ന്നി​ല്ല.

എ​ന്നാ​ല്‍ ചാ​മ്പ്യ​ന്‍സ് ലീ​ഗി​ന്‍റെ ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍ ഇ​രു​വ​ര്‍ക്കും നേ​ര്‍ക്കു​നേ​ര്‍ പോ​രാ​ടേ​ണ്ടി​വ​ന്നു. ആ​ദ്യ​പാ​ദ​ത്തി​ല്‍ നെ​യ്മ​റെ പൂ​ട്ടാ​നു​ള്ള ഉ​ത്ത​വാ​ദി​ത്വം ഡാ​നി​യെ​യാ​യി​രു​ന്നു യു​വെ മാ​നേ​ജ്‌​മെ​ന്‍റ് ഏ​ല്‍പ്പി​ച്ചി​രു​ന്ന​ത്. അ​ത് അ​ദ്ദേ​ഹം ഭം​ഗി​യാ​യി നി​ര്‍വ​ഹി​ച്ചു. അ​തോ​ടെ ആ​ദ്യ​പാ​ദ​ത്തി​ല്‍ മൂ​ന്നു ഗോ​ളു​ക​ള്‍ ബാ​ഴ്‌​സ വാ​ങ്ങി​ക്കൂ​ട്ടി.

ഒ​ന്നു​പോ​ലും തി​രി​ച്ച​ടി​ക്കാ​നാ​യി​ല്ല. ന്യൂ​കാ​മ്പി​ലെ ര​ണ്ടാം​പാ​ദ​ത്തി​ലും ഡാ​നി​യാ​യി​രു​ന്നു നെ​യ്മ​റു​ടെ പ്ര​ധാ​ന വെ​ല്ലു​വി​ളി. എ​ങ്കി​ലും ഒ​രു​പ​രി​ധി​വ​രെ ഡാ​നി​യെ മ​റി​ക​ട​ന്ന് മു​ന്നേ​റാ​ന്‍ നെ​യ്മ​ര്‍ക്കാ​യി. എ​ന്നാ​ല്‍, ഗോ​ള്‍ സ്വ​ന്ത​മാ​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. ചാ​മ്പ്യ​ന്‍സ് ലീ​ഗി​ല്‍ നി​ന്നും പു​റ​ത്താ​യ​തി​ന്‍റെ ഞെ​ട്ട​ലി​ല്‍ ക​ണ്ണീ​രോ​ടെ​യാ​ണ് സൂ​പ്പ​ര്‍ താ​രം നെ​യ്മ​ര്‍ ഗ്രൗ​ണ്ട് വി​ട്ട​ത്.

ക​ണ്ണീ​രോ​ടെ ക​ള​ത്തി​ല്‍ നി​ന്ന നെ​യ്മ​റെ ആ​ശ്വ​സി​പ്പി​ക്കാ​ന്‍ മു​ന്‍ ബാ​ഴ്സ താ​രം കൂ​ടി​യാ​യ ഡാ​നി ആ​ല്‍വ​സ് എ​ത്തി​യ​ത് ഹൃ​ദ​യ​ഭേ​ദ​ക​മാ​യി​രു​ന്നു. നെ​യ്മ​റെ നെ​ഞ്ചോ​ടു ചേ​ര്‍ത്ത് ആ​ശ്വ​സി​പ്പി​ക്കു​ന്ന ഡാ​നി​യു​ടെ പ​ടം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ത​രം​ഗ​മാ​ണ്. ഇ​രു​വ​രു​ടെയും സൗ​ഹൃ​ദ​ത്തി​ന്‍റെ നേ​ര്‍ക്കാ​ഴ്ച​യാ​യി​രു​ന്നു ഈ ​ചി​ത്രം.

താ​ന്‍ ജീ​വ​നു തു​ല്യം സ്‌​നേ​ഹി​ച്ച ക്ല​ബ്ബാ​യ ബാ​ഴ്‌​സ​ലോ​ണ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​തി​ല്‍ ഡാ​നി​ക്കു വ​ലി​യ ആ​ഹ്ലാ​ദ​മൊ​ന്നു​മി​ല്ല. ബാ​ഴ്‌​സ​യ്‌​ക്കെ​തി​രേ ക​ളി​ക്കാ​നി​ട​വ​ര​രു​തേ എ​ന്നാ​യി​രു​ന്നു​വത്രേ ഡാ​നി​യു​ടെ പ്രാ​ര്‍ഥ​ന. നെ​യ്മ​റെ ചേ​ര്‍ത്തു​​പി​ടി​ച്ച് ആ​ശ്വ​സി​പ്പി​ച്ചു​കൊ​ണ്ട് ഡാ​നി പ​റ​ഞ്ഞു., ജ​യ​വും തോ​ല്‍വി​യും ഫു​ട്‌​ബോ​ളി​ല്‍ സാ​ധാ​ര​ണം. തോ​ല്‍വി മ​റ​ന്നേ​ക്കൂ. കൂ​ടു​ത​ല്‍ വി​ജ​യ​ങ്ങ​ള്‍ നി​ന്നെ തേ​ടി വ​രും -ആ​ല്‍വ്‌​സ് പ​റ​ഞ്ഞു.

നെ​യ്മ​റെ ആ​ശ്വ​സി​പ്പി​ക്കാ​ന്‍ യു​വ​ന്‍റ​സ് താ​രം പാ​വ്‌​ലോ ഡൈ​ബ​ല​യും ബാ​ഴ്‌​സ​യി​ലെ ജോ​ര്‍ഡി ആ​ല്‍ബ​യും ഓ​ടി​യെ​ത്തി​യ​ത് കൗ​തു​ക​മാ​യി. ഒ​രേ സ​മ​യം വേ​ദ​ന​യും സ​ന്തോ​ഷ​വും ന​ല്‍കു​ന്ന​താ​ണ് വി​ജ​യ​മെ​ന്ന് ഡാ​നി​‍ ആ​ല്‍വ്​സ് പ​റ​ഞ്ഞു. ആ​ല്‍വ്‌​സ് ബാ​ഴ്‌​സ​യി​ലാ​യി​രു്ന്ന​പ്പോ​ള്‍ ആ​റ് ത​വ​ണ ലാ​ലി​ഗ​യി​ലും മൂ​ന്ന് ത​വ​ണ ചാ​മ്പ്യ​ന്‍സ് ലീ​ഗി​ലും ബാ​ഴ്സ മു​ത്ത​മി​ട്ടു.

Related posts