ജിയോയെ ബിഎസ്എന്‍എല്‍ പിടിച്ചുകെട്ടും! ജനുവരി മുതല്‍ ഫ്രീ കോളിംഗ്, ബിഎസ്എന്‍എല്ലിന്റെ നീക്കത്തില്‍ പരിഭ്രാന്തിയോടെ സ്വകാര്യ കമ്പനികള്‍

bsറിലയന്‍സ് ജിയോ തുറന്നുവിട്ട മൊബൈല്‍ യുദ്ധത്തിന് തക്ക തിരിച്ചടി നല്കി ബിഎസ്എന്‍എല്‍ രംഗത്ത്. സൗജന്യങ്ങള്‍ വാരിക്കോരി നല്കിയ ജിയോയെ പിടിച്ചുകെട്ടാന്‍ അണ്‍ലിമിറ്റഡ് ഫ്രീ കോളിംഗ് ഓഫറുമായാണ് സര്‍ക്കാര്‍ നെറ്റ്‌വര്‍ക്ക് രംഗത്തെത്തുന്നത്. ജിയോ ഉപഭോക്താക്കള്‍ക്ക്് സ്വന്തം നെറ്റ്‌വര്‍ക്കിലേക്ക് പരിധിയില്ലാത്ത സൗജന്യ വിളികള്‍ കമ്പനി നല്കുന്നുണ്ട്. ഏതു നെറ്റ്‌വര്‍ക്കിലേക്കും പരിധിയില്ലാത്ത ഫ്രീ വിളികളുമായി ബിഎസ്എന്‍എല്‍ എത്തുന്നതോടെ മത്സരം വീണ്ടും മുറുകുമെന്ന് വ്യക്തം.

4ജി ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ജിയോയുടെ സേവനം പ്രയോജനപ്പെടുന്നതെങ്കില്‍ എല്ലാത്തരം ഉപഭോക്താക്കളും ബിഎസ്എന്‍എല്ലിന്റെ സൗജന്യ ഓഫറില്‍പ്പെടും. ജനുവരി ആദ്യം മുതലാകും പുതിയ ഓഫറുകള്‍ നിലവില്‍ വരുകയെന്ന ബിഎസ്എന്‍എല്‍ വക്താവ് പറഞ്ഞു. ജിയോയുടെ പ്രകടനം സൂക്ഷ്മമായി വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. ജിയോ അടക്കമുള്ള സ്വകാര്യ കമ്പനികള്‍ നല്കുന്നതിനേക്കാള്‍ മികച്ച സേവനങ്ങളും ഓഫറുകളും നല്കാന്‍ തങ്ങള്‍ക്ക് കഴിവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related posts