ഇവന്‍ പെരുംകള്ളന്‍ തന്നെ! ഹൈടെക്ക് മോഷ്ടാവ് ബണ്ടി ചോര്‍ കുറ്റക്കാരനാണെന്ന് കോടതി; മോഷണം നടത്തിയത് ഹൈടെക് സംവിധാനങ്ങളെയെല്ലാം മറികടന്ന്…

bunty-chorമോഷ്ടക്കളിലെ പഠിച്ച കള്ളന്‍ ബണ്ടി ചോര്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. തിരുവനന്തപുരം രണ്ടാം അഡിഷണല്‍ സെഷന്‍സ് ജഡ്ജ് പി.കൃഷ്ണകുമാര്‍ ആണ് വിധി പ്രസ്താവിച്ചത്. പ്ലാമൂട്ടിലെ കെ. വേണുഗോപാലന്‍ നായരുടെ വീട്ടില്‍ നടത്തിയ മോഷണവുമായി ബന്ധപ്പെട്ട കേസിലാണു വിധി. ഭവനഭേദനം, മോഷണം, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ പ്രതിക്കെതിരേ തെളിഞ്ഞതായി കോടതി വിധിച്ചു. 2013 ജനുവരി 20നാണ് പ്ലാമൂട്ടിലെ കെ. വേണുഗോപാലന്‍ നായരുടെ വീട്ടില്‍ നിന്ന് ലാന്‍സര്‍ കാറും മൊബൈല്‍ ഫോണും, ഡിവിഡി പ്‌ളേയറുമുള്‍പ്പെടെ 29 ലക്ഷം രൂപയുടെ വസ്തുക്കള്‍ മോഷ്ടിച്ചത്. കാര്‍ തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ ഉപേക്ഷിച്ച് കടന്ന ബണ്ടിച്ചോറിനെ പൂണെയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

മു​ന്നൂ​രി​ൽ​പ​രം കേ​സി​ൽ പ്ര​തി​യാ​യ ബ​ണ്ടി​ചോ​റി​നെ സ്ഥി​രം കു​റ്റ​വാ​ളി​യാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ബ​ണ്ടി​ച്ചോ​റി​ന്‍റെ ശി​ക്ഷ കോ​ട​തി ഇ​ന്ന് വി​ധി​ക്കും. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ ദേ​വേ​ന്ദ്ര​സിം​ഗ് എ​ന്ന ബ​ണ്ടി​ച്ചോ​റി​നെ​തി​രെ രാ​ജ്യ​ത്ത് മൂ​ന്നൂ​റി​ൽ​പ​രം കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്ന​ത്.

2013 ജ​നു​വ​രി 20നാ​യി​രു​ന്നു കേ​സി​ന്നാ​സ്പ​ദ​മാ​യ സം​ഭ​വം. വീ​ട്ടി​ലെ ഹൈ​ടെ​ക്സം​വി​ധാ​ന​ങ്ങ​ളെ​യെ​ല്ലാം മ​റി​ക​ട​ന്ന് ആ​സൂ​ത്രി​ത​മാ​യി ന​ട​ത്തി​യ മോ​ഷ​ണ​ത്തി​ൽ ല​ക്ഷ​ങ്ങ​ൾ വി​ല​യു​ള്ള ഒ​രു മി​ത്സു​ബി​ഷി ഒൗ​ട്ട് ലാൻ​ഡ​ർ കാ​റും മൊ​ബൈ​ൽ​ഫോ​ണു​ക​ളും ലാ​പ്ടോ​പ്പും ബ​ണ്ടി ക​വ​ർ​ന്നി​രു​ന്നു. തു​ട​ർ​ന്ന് ത​മി​ഴ്നാ​ട് വ​ഴി ര​ക്ഷ​പ്പെ​ട്ട ബ​ണ്ടി​യെ പൂ​നെ​യി​ൽ​വ​ച്ചാ​ണ് പോ​ലീ​സ് പി​ടി​കൂ​ടു​ന്ന​ത്.

Related posts