മെഡ്‌ട്രോണിക്‌സ് അത്യാധുനിക സ്റ്റെന്‍റുകൾ ഇന്ത്യയിലേക്കില്ല

medtronics-lന്യൂ​​​ഡ​​​ൽ​​​ഹി: ഹൃ​​​ദ​​​യ​​​ധ​​​മ​​​നി​​​ക​​​ളി​​​ലെ ര​​​ക്ത​​​യോ​​​ട്ട​​​ത്തി​​​നു​​​ണ്ടാ​​​കു​​​ന്ന ത​​​ട​​​സം നീ​​​ക്കു​​​ന്ന സ്റ്റെ​​​ന്‍റു​​​ക​​​ളു​​​ടെ വി​​​ല കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​ർ നി​​​യ​​​മം വ​​​ഴി നി​​​യ​​​ന്ത്രി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് മ​​​റ്റൊ​​​രു മ​​​ൾ​​​ട്ടി​​നാ​​​ഷ​​​ണ​​​ൽ സ്റ്റെ​​​ന്‍റ് നി​​​ർ​​​മാ​​​താ​​​ക്ക​​​ൾകൂ​​​ടി ഇ​​​ന്ത്യ വി​​​ടാ​​​നൊ​​​രു​​​ങ്ങു​​​ന്നു. ഇ​​​ന്ത്യ​​​യി​​​ലെ സ്റ്റെ​​​ന്‍റ് വി​​​പ​​​ണി​​​യു​​​ടെ 21.3 ശ​​​ത​​​മാ​​​നം വി​​​ഹി​​​തം സ്വ​​​ന്ത​​​മാ​​​യു​​​ള്ള മെ​​​ഡ്ട്രോ​​​ണി​​​ക്സാ​​​ണ് ഇ​​​ന്ത്യ​​​യി​​​ലെ വി​​​ല്പ​​​ന ഉ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​ത്.

വി​​​ല​​നി​​​യ​​​ന്ത്ര​​​ണം മൂ​​​ലമുണ്ടാ​​​കുന്ന ന​​​ഷ്ടം ചൂ​​ണ്ടി​​ക്കാ​​ട്ടി ക​​​ന്പ​​​നി നേ​​​രി​​​ട്ടും വി​​​ത​​​ര​​​ണ​​​ക്കാ​​​ർ വ​​​ഴി​​​യും കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രി​​​നെ സ​​​മീ​​​പി​​​ച്ചെ​​​ങ്കി​​​ലും ഫ​​​ല​​​മു​​​ണ്ടാ​​​കാ​​​ത്ത​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു ക​​​ന്പ​​​നി ഇ​​​ന്ത്യ​​​യി​​​ലെ വി​​​ല്പ​​​ന അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, നി​​​ല​​​വി​​​ൽ വി​​​ല്പ​​​ന​​​യി​​​ലു​​​ള്ള സ്റ്റെ​​​ന്‍റു​​​ക​​​ള​​​ല്ല പി​​​ൻ​​​വ​​​ലി​​​ക്കു​​​ന്ന​​​തെ​​​ന്നും പു​​​തി​​​യ സാ​​​ങ്കേ​​​തി​​​ക​​വി​​​ദ്യ ഉ​​​പ​​​യോ​​​ഗി​​​ച്ചു നി​​​ർ​​​മി​​​ക്കു​​​ന്ന സ്റ്റെ​​​ന്‍റു​​​ക​​​ൾ ഇ​​​ന്ത്യ​​​ൻ വി​​​പ​​​ണി​​​യി​​​ൽ എ​​​ത്തി​​​ക്കാ​​​തി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നു​​​മാ​​​ണു മെ​​​ഡ്ട്രോ​​​ണി​​​ക്സി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം.

ഇ​​​ന്ത്യ​​​ൻ വി​​​പ​​​ണി​​​യി​​​ൽനി​​​ന്നു ക​​​ന്പ​​​നി പൂ​​​ർ​​​ണ​​​മാ​​​യി പി​​​ൻ​​​വാ​​​ങ്ങു​​​ക​​​യ​​​ല്ലെ​​​ന്നും ഇ​​​ന്ത്യ​​​യി​​​ലെ വി​​​പ​​​ണി വി​​​ല​​​ക്ക​​​നു​​​സ​​​രി​​​ച്ച് ലാ​​​ഭം ല​​​ഭി​​​ക്കു​​​ന്ന സ്റ്റെ​​​ന്‍റു​​​ക​​​ൾ നി​​​ർ​​​മി​​​ക്കു​​​ക​​​യാ​​​ണ് ല​​​ക്ഷ്യ​​​മെ​​​ന്നും അ​​​തി​​​ൽ വി​​​ജ​​​യി​​​ച്ചാ​​​ൽ ഇ​​​ന്ത്യ​​​യി​​​ലെ നി​​​യ​​​മ​​​ങ്ങ​​​ൾ​​​ക്ക​​​നു​​​സ​​​രി​​​ച്ച് പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​യി ഇ​​​ന്ത്യ​​​യി​​​ലേ​​​ക്കു തി​​​രി​​​ച്ചു​​​വ​​​രു​​​മെ​​ന്നും ക​​​ന്പ​​​നി അറിയിച്ചു. നേ​​​ര​​​ത്തെ ഇ​​​ന്ത്യ​​​ൻ വി​​​പ​​​ണി​​​യി​​​ൽ 29 ശ​​​ത​​​മാ​​​നം വി​​​ഹി​​​ത​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന അ​​​ബോ​​​ട്ട് വാ​​​സ് കു​​​ലാ​​​റും ഇ​​​ന്ത്യ​​​ൻ വി​​​പ​​​ണി​​​യി​​​ൽ സ്റ്റെ​​​ന്‍റു​​​ക​​​ൾ ഇ​​​റ​​​ക്കു​​​ന്ന​​​തി​​​ൽനി​​​ന്നു പി​​​ൻ​​​മാ​​​റി​​​യി​​​രു​​​ന്നു.

നേ​​​ര​​​ത്തെ, ഹൃ​​​ദ്രോ​​​ഗ ചി​​​കി​​​ത്സ​​ച്ചെ​​ല​​​വ് കു​​​റ​​​യ്ക്കാ​​​ന്‍ ദേ​​​ശീ​​​യ മ​​​രു​​​ന്ന് വി​​​ലനി​​​യ​​​ന്ത്ര​​​ണ അ​​​ഥോ​​​റി​​​റ്റി (എ​​​ന്‍പി​​​പി​​​എ) സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി വി​​​പ​​​ണി​​​യി​​​ല്‍ അ​​​മേ​​​രി​​​ക്ക​​​ന്‍ ക​​​മ്പ​​​നി​​​ക​​​ള്‍ ആ​​​ധി​​​പ​​ത്യ​​​മു​​​റ​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് ഇ​​​ട​​​യാ​​​ക്കി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ര​​​ണ്ടു​ മാ​​​സ​​മാ​​​യി വി​​​ദേ​​​ശ​​​ക​​​ന്പ​​​നി​​​ക​​​ളു​​​ടെ സ്റ്റെ​​​ന്‍റു​​​ക​​​ളു​​​ടെ ഉ​​​പ​​​യോ​​​ഗം കൂ​​​ടി​​​യെ​​​ങ്കി​​​ലും വി​​​ല​​​യി​​​ലു​​​ണ്ടാ​​​യ ഗ​​​ണ്യ​​​മാ​​​യ കു​​​റ​​​വ് അ​​​വ​​​രു​​​ടെ ലാ​​​ഭ​​​വി​​​ഹി​​​ത​​​ത്തി​​​ൽ വ​​​ൻ ഇ​​​ടി​​​വാ​​​ണു​​​ണ്ടാ​​​ക്കി​​​യ​​​ത്. അ​​​താ​​​ണ് ആ​​​വ​​​ശ്യ​​​ക്കാ​​​രു​​​ടെ എ​​​ണ്ണം കൂ​​​ടി​​​യെ​​​ങ്കി​​​ലും അ​​​ത്യാ​​ധു​​​നി​​​ക സ്റ്റെ​​​ന്‍റു​​​ക​​​ളു​​​ടെ ഇ​​​ന്ത്യ​​​യി​​​ലെ വി​​​ല്പ​​​ന കു​​​റ​​​യ്ക്കാ​​​ൻ വി​​​ദേ​​​ശ​​​ക​​​ന്പ​​​നി​​​ക​​​ളെ പ്രേ​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത്.

ഈ ​​​വ​​​ർ​​​ഷം ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ സ​​​ര്‍ക്കാ​​​ര്‍ നി​​​ര്‍ദേ​​​ശം വ​​​ന്ന​​​തോ​​​ടെ വി​​​പ​​​ണി​​​യി​​​ല്‍ സ​​​ജീ​​​വ​​​മാ​​​യി​​​രു​​​ന്ന നാ​​​ല് ഇ​​​ന്ത്യ​​​ന്‍ ക​​​മ്പ​​​നി​​​ക​​​ളു​​​ടെ സ്റ്റെ​​​ന്‍റു​​​ക​​​ളു​​​ടെ ഉ​​​പ​​​യോ​​​ഗം ഗ​​​ണ്യ​​​മാ​​​യി കു​​​റ​​​ഞ്ഞി​​​രു​​​ന്നു. വി​​​ല​​നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​നു മു​​​ന്പ് വി​​​ദേ​​​ശ-​ ഇ​​​ന്ത്യ​​​ന്‍ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ ത​​​മ്മി​​​ല്‍ 10,000 മു​​​ത​​​ല്‍ 15,000 രൂ​​​പ വ​​​രെ വി​​​ല വ്യ​​​ത്യാ​​​സ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. കേ​​​ന്ദ്രസ​​​ര്‍ക്കാ​​​ര്‍ വി​​​ല 30,000 രൂ​​പ​​യി​​​ല്‍ താ​​​ഴെ​​​യാ​​​യി നി​​​ജ​​​പ്പെ​​​ടു​​​ത്തി​​​യ​​​തോ​​​ടെ വി​​​ലവ്യ​​​ത്യാ​​​സം 5000 രൂ​​പ​​യി​​ല്‍ താ​​​ഴെ​​​യാ​​​യി.

ഇ​​തേ​​ത്തു​​ട​​​ര്‍ന്നു ഭൂ​​​രി​​​ഭാ​​​ഗം രോ​​​ഗി​​​ക​​​ളും വി​​​ദേ​​​ശ സ്റ്റെ​​​ന്‍റു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചു തു​​​ട​​​ങ്ങി​​​യി​​​രു​​​ന്നു.
വി​​​ദേ​​​ശ ക​​​ന്പ​​​നി​​​ക​​​ൾ ഇ​​​ന്ത്യ​​​ൻ വി​​​പ​​​ണി​​​യി​​​ൽനിന്നു പി​​​ൻ​​​വാ​​​ങ്ങു​​​ന്പോ​​​ൾ ഗു​​​ണ​​​മേ​​​ന്മയു​​​ള്ള സ്റ്റെ​​​ന്‍റ് അ​​​പ്ര​​​ത്യ​​​ക്ഷ​​​മാ​​​കു​​​മോ എ​​​ന്ന​​​ ആശങ്ക യും ശക്തമാണ്. വി​​​ദേ​​​ശ ക​​​മ്പ​​​നി​​​ക​​​ള്‍ പി​​​ന്മാ​​​റു​​​ന്ന​​​തോ​​​ടെ സ്റ്റെ​​​ന്‍റു​​​ക​​​ളി​​​ലെ പു​​​തി​​​യ രാ​​​ജ്യാ​​​ന്ത​​​ര ഗ​​​വേ​​​ഷ​​​ണ​​​ങ്ങ​​​ൾ ഇ​​​ന്ത്യ​​​യി​​​ലെ​​​ത്താ​​​നു​​​ണ്ടാ​​​കു​​​ന്ന കാ​​​ല​​​താ​​​മ​​​സ​​​വും വ​​​ലി​​​യ പ്ര​​​ശ്ന​​​മാകും.

ഇ​​​ന്ത്യ​​​യി​​​ല്‍ സ്റ്റെ​​​ന്‍റ് വി​​​ല്‍ക്കു​​​ന്ന വി​​​ദേ​​​ശ, ഇ​​​ന്ത്യ​​​ൻ ക​​​മ്പ​​​നി​​​ക​​​ളും അ​​​വ​​​യു​​​ടെ വി​​​പ​​​ണി വി​​​ഹി​​​ത​​​വും

വി​​​ദേ​​​ശ ക​​​മ്പ​​​നി​​​ക​​​ള്‍

അ​​​ബോ​​​ട്ട് വാ​​​സ്‌​​​കു​​​ല​​​ര്‍ 29%
മെ​​​ഡ്ട്രോ​​​ണി​​​ക്സ് 21.3%
ബോ​​​സ്റ്റ​​​ണ്‍ സൊ​​​സൈ​​​റ്റി 9.2% ആ​​​കെ 59.5%

ഇ​​​ന്ത്യ​​​ന്‍ ക​​​മ്പ​​​നി​​​ക​​​ള്‍

മെ​​​റി​​​ല്‍ ലൈ​​​ഫ് സ​​​യ​​​ന്‍സ​​​സ് 13.6%
വാ​​​സ്‌​​​കു​​​ല​​​ര്‍ ക​​​ണ്‍സ​​​പ്റ്റ്സ് 8%
സ​​​ഹ​​​ജാ​​​ന​​​ന്ദ് 6.1%
എ​​​ടി​​​എ​​​ല്‍ തെ​​​റാ​​​പെ​​​റ്റി​​​ക്സ് 4.3%
ബ്ളോ​​​സെ​​​ന്‍സ​​​ര്‍ 1.5%
ലാ​​​ന്‍സ​​​ര്‍ 1.1%
മ​​​റ്റു​​​ള്ള​​​വ 5.9%

Related posts