രൂപയും ഓഹരികളും കുതിക്കുന്നു; നി​ഫ്റ്റി റി​ക്കാ​ർ​ഡി​ൽ

ohariമും​ബൈ: നാ​ഷ​ണ​ൽ സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ചി​ന്‍റെ (എ​ൻ​എ​സ്ഇ) നി​ഫ്റ്റി സൂ​ചി​ക ഇ​ന്ന​ലെ 9300 പോ​യി​ന്‍റ് ക​ട​ന്നു റി​ക്കാ​ർ​ഡി​ട്ടു. മു​ൻ​പ​ത്തെ ഉ​യ​ർ​ന്ന ക്ലോ​സിം​ഗ് നി​ല 9273.9 ആ​യി​രു​ന്നു. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ​ദി​വ​സ​വും ഓ​ഹ​രി സൂ​ചി​ക​ക​ൾ കു​തി​പ്പി​ലാ​യി. നി​ഫ്റ്റി 88.65 പോ​യി​ന്‍റ് കൂ​ടി​യാ​ണ് 9306.6-ലെ​ത്തി ക്ലോ​സ് ചെ​യ്ത​ത്. ബി​എ​സ്ഇ സെ​ൻ​സെ​ക്സ് 287.4 പോ​യി​ന്‍റ് ഉ​യ​ർ​ന്ന് 29943.24-ൽ ​ക്ലോ​സ് ചെ​യ്തു.

ഇ​ന്ന​ലെ പൊ​തു​വേ ക​ന്പോ​ള​ങ്ങ​ളെ​ല്ലാം ഉ​ത്സാ​ഹ​ത്തി​ലാ​യി​രു​ന്നു. ത​ലേ​ന്ന് യൂ​റോ​പ്യ​ൻ, അ​മേ​രി​ക്ക​ൻ ക​ന്പോ​ള​ങ്ങ​ൾ ഉ​യ​ർ​ച്ച​ കാ​ണി​ച്ച​തി​ന്‍റെ ചു​വ​ടു​ പി​ടി​ച്ചാ​ണ് ഏ​ഷ്യ​ൻ ക​ന്പോ​ള​ങ്ങ​ൾ പ്ര​വ​ർ​ത്തി​ച്ച​ത്. ഫ്ര​ഞ്ച് തെ​ര​ഞ്ഞെ​ടു​പ്പി​ൽ യൂ​റോ വി​രു​ദ്ധ​രും തീ​വ്ര വ​ല​തു​പ​ക്ഷ​വും പി​ന്നി​ലാ​യ​തു പ​ല ആ​ശ​ങ്ക​ക​ളും ഒ​ഴി​വാ​ക്കി.

റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സും തു​ട​ർ​ച്ച​യാ​യ ര​ണ്ടാം​ദി​വ​സം മേ​ലോ​ട്ടാ​യി​രു​ന്നു. ക​ന്പ​നി​യു​ടെ നാ​ലാം ത്രൈ​മാ​സ ലാ​ഭം (8046 കോ​ടി​ രൂ​പ) റി​ക്കാ​ർ​ഡാ​യ​തും എ​ണ്ണ​ശു​ദ്ധീ​ക​ര​ണ​ത്തി​ലെ ലാ​ഭ​ത്തോ​ത് എ​ട്ടു​ വ​ർ​ഷ​ത്തെ ഉ​യ​ർ​ന്ന നി​ല​യി​ലാ​യ​തും നേ​ട്ട​ത്തി​നു കാ​ര​ണ​മാ​യി.

ഇ​ന്ന​ലെ ക്ലോ​സിം​ഗി​ൽ റി​ല​യ​ൻ​സി​ന്‍റെ മൊ​ത്തം ഓ​ഹ​രി​മൂ​ല്യം 4,68,338.25 കോ​ടി രൂ​പ​യാ​ണ്. ഒ​രു ഇ​ന്ത്യ​ൻ ക​ന്പ​നി​യു​ടെ മൊ​ത്ത​ ഓ​ഹ​രി​മൂ​ല്യം ഇ​ത്ര​യു​മാ​കു​ന്ന​ത് ഇ​താ​ദ്യം. അ​ഞ്ചു​ വ​ർ​ഷ​ത്തി​നു ശേ​ഷം ടി​സി​എ​സി​ൽനി​ന്ന് ഏ​റ്റ​വും മൂ​ല്യ​മു​ള്ള ക​ന്പ​നി എ​ന്ന പേ​ര് റി​ല​യ​ൻ​സ് തി​രി​ച്ചു​പി​ടി​ച്ച​തു തി​ങ്ക​ളാ​ഴ്ച​യാ​ണ്.

ഡോ​ള​റു​മാ​യു​ള്ള രൂ​പ​യു​ടെ വി​നി​മ​യ​നി​ര​ക്ക് മെ​ച്ച​പ്പെ​ടു​ന്ന​തും ഓ​ഹ​രി​ക​ളു​ടെ ഉ​ണ​ർ​വി​നു സ​ഹാ​യി​ച്ചു. ഡോ​ള​ർ​വി​ല 18 പൈ​സ കു​റ​ഞ്ഞ് 64.26 രൂ​പ​യാ​യി.ഓ​ഹ​രി​ക​ളു​ടെ ക​യ​റ്റം കു​റ​ച്ചു​കൂ​ടി മു​ന്നോ​ട്ടു​ പോ​കു​മെ​ന്നാ​ണ് ഇ​പ്പോ​ഴ​ത്തെ സൂ​ച​ന. സെ​ൻ​സെ​ക്സ് 30,000 എ​ന്ന ക​ട​ന്പ ക​ട​ക്കു​ന്ന​തി​ന് ഇ​നി അ​ധി​കം കാ​ത്തി​രി​പ്പു വേ​ണ്ടെ​ന്നാ​ണ് ബ്രോ​ക്ക​ർ​മാ​ർ പ​റ​യു​ന്ന​ത്.

Related posts